ട്രോളന്മാര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത

0

ട്രോളന്മാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത .പെട്ടെന്ന് ഒരു ട്രോള്‍ ഇടണം എന്ന് തോന്നുമ്പോള്‍ അതിനു ആവശ്യമായ  ചിത്രങ്ങളില്ലാതെ വിഷമിക്കണ്ട .അതിനു ഇതാ പരിഹാരവുമായി വന്നിരിക്കുകയാണ് മെസ്സഞ്ചര്‍  ബോട്ട്     .

ഒരു മെസേജില്‍ നമുക്ക് വേണ്ട ട്രോള്‍ ദൃശ്യം ഒരുക്കുന്ന സംവിധാനമാണ് മെസഞ്ചര്‍ ബോട്ട് വഴി ഒരുങ്ങിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രി പുറത്തിറങ്ങിയ സംവിധാനത്തിന് വന്‍ സ്വീകരണമാണ് ട്രോളന്മാര്‍ നല്‍കുന്നത്. ട്രോള്‍ ലോകത്തിന് അനുഗ്രഹമായി മാറിക്കൊണ്ടിരിക്കുന്ന സംവിധാനത്തിന് ദുബൈയില്‍ എഞ്ചിനീയറായ ഷൈജാലാണ് ചുക്കാന്‍ പിടിക്കുന്നത്.നമുക്കിഷ്ടമുള്ള ട്രോള്‍ രംഗങ്ങള്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് ഒരു മെസേജിലൂടെ ലഭിക്കുന്ന സംവിധാനമാണ് മെസഞ്ചര്‍ ബോട്ട്. നമുക്ക് ഒരു കഥാപാത്രത്തെയോ, സിനിമാതാരത്തിന്റെയോ, സിനിമയിലെയോ ട്രോള്‍ രംഗമാണ് വേണ്ടതെങ്കില്‍, ആ പേര് കൊടുത്താല്‍ രംഗം നമുക്ക് ലഭ്യമാകും. ഡയലോഗും ഇതിനൊപ്പം തന്നെ ടൈപ്പ് ചെയ്ത് നല്‍കണം.

മെയ്ക്ക് എ ചളിയെന്ന പേജിലേക്ക് ഒരു മെസേജയക്കുമ്പോള്‍ കിട്ടുന്ന ഫലങ്ങള്‍ നമ്മളെ അമ്പരിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്നലെ രാത്രി മാത്രം ഫെയ്‌സ്ബുക്കില്‍ റിലീസായ ഈ മെസഞ്ചര്‍ ബോട്ട് സംവിധാനത്തിന് വന്‍ ബഹുജന പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശേഖരം വലുതാക്കാന്‍ നമ്മുടെ കയ്യിലുള്ള ട്രോള്‍ രംഗങ്ങള്‍ ഡയലോഗ് ഇല്ലാതെ മെയ്ക്ക് എ ചളിക്ക് കൊടുക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്. ക്ലൗഡ് റിസോഴ്‌സാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. ഒരു സുഹൃത്തിനെപ്പോലെ മെസഞ്ചറില്‍ മറുപടി നല്‍കുന്ന ഈ സംവിധാനം, എളുപ്പത്തില്‍ ചളിയടിക്കാന്‍ സഹായിക്കുന്നതാണെന്നതില്‍ സംശയമില്ല.
എന്തായാലും പുത്തന്‍ സംവിധാനം ആഘോഷമാക്കുകയാണ് മലയാളി ട്രോളന്മാര്‍ .പാവം  ട്രോളന്മാരുടെ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇതോടെ ഒരു ആശ്വാസം ആകും എന്ന് തന്നെ കരുതാം .