ഈ പ്രണയ ദിനത്തിൽ വ്യത്യസ്തമായ ഒരു പ്രതിജ്ഞയുമായി എത്തിയിരിക്കുകയാണ് ഗുജറാത്തിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ. വളർത്തി വലുതാക്കിയ രക്ഷിതാക്കളുടെ സമ്മതമില്ലാതെ പ്രണയിച്ച് വിവാഹം കഴിക്കില്ലെന്ന പ്രതിജ്ഞയുമായാണ് സൂറത്തിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ രംഗത്തെത്തിയത്. സംസ്ഥാനത്തെ സന്നദ്ധ സംഘടനയായ ഹസ്യമേവ ജയതേ എന്ന സംഘടനയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സൂറത്തിലെ 12 സ്കൂളിൽ നിന്നും ഏകദേശം 10,000 വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുക്കുക. മതാപിതാക്കളുടെ സമ്മത പ്രകാരം മാത്രമേ വിവാഹം കഴിക്കുമെന്ന പ്രതിജ്ഞയാണ് വിദ്യാർത്ഥികൾ പരിപാടിയിൽ ചൊല്ലുക. ഒളിച്ചോട്ടത്തിലൂടെയും വീട്ടുകാരെ വെറുപ്പിച്ചുമുള്ള അപക്വമായ വിവാഹങ്ങളുടെ പോരായ്മകൾ വിദ്യാർത്ഥികളെ മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ജീവിതത്തിന്റെ അത്തരമൊരു വലിയ തീരുമാനമെടുക്കുമ്പോൾ മാതാപിതാക്കളുടെ മാർഗനിർദേശത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികൾ എത്തിക്കാൻ കഴിയുമെന്നാണ് പരിപാടിയുടെ ഭാരവാഹികളുടെ പക്ഷം.സൂറത്തിലെ പ്രധാന സ്കൂളുകളായ സൻസാർഭാരതി, പ്രെസിഡൻസി ഹൈസ്കൂൾ,സാൻസ്കർകുഞ്ച് ഗ്യാൻപിത്ത്, സ്വാമിനാരായൺ എം.വി വിദ്യാലയ, സൺ ഗ്രേസ് വിദ്യാലയ,നവ്ചെത്ന വിദ്യാലയ, ജ്ഞാൻ ഗംഗ വിദ്യാലയ എന്നിവിടങ്ങളിലാണ് പരിപാടി നടക്കുക.
Latest Articles
ക്രിസ്മസിന് കേരളത്തിലേക്ക് 10 പ്രത്യേക ട്രെയിനുകൾ അനുവദിച്ച് റെയിൽവെ
ക്രിസ്മസിന് കേരളത്തിലേക്ക് 10 പ്രത്യേക ട്രെയിനുകൾ അനുവദിച്ച് റെയിൽവെ. സ്പെഷ്യല്‍ ട്രെയിനുകള്‍ കേരളത്തിലേക്കും കേരളത്തില്‍നിന്നും പുറത്തേക്കും സര്‍വീസ് നടത്തും. ക്രിസ്മസ് പ്രമാണിച്ച് വിവിധ റെയില്‍വേ സോണുകളിലായി 149 സ്പെഷ്യല്‍ ട്രെയിന്‍...
Popular News
സിനിമ നിർമിക്കാൻ പോസ്റ്ററുകൾ വിറ്റ് ‘ബറാക്ക’ സംഘം
തിരുവനന്തപുരം: പഴയതും പുതിയതുമായ സിനിമകളുടെ പോസ്റ്റർ വിൽപ്പന നടത്തി സിനിമ നിർമിക്കാനുള്ള പണം കണ്ടെത്തുകയാണ് കോഴിക്കോട് നിന്നുള്ള സിനിമാപ്രേമികളായ 'ബറാക്ക' സംഘം. രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ പരിസരത്ത്...
നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിൽ വാദം കേൾക്കില്ല, അതിജീവിതയുടെ ഹർജി തള്ളി
നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയില്‍ വിചാരണ വേണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും...
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത ദ്വീപ് വിമാനത്താവളം നിർമിക്കാൻ ചൈന
ചൈന: ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത ദ്വീപ് വിമാനത്താവളം വടക്കുകിഴക്കൻ ലിയോണിങ് പ്രവിശ്യയിലെ തുറമുഖ നഗരമായ ഡാലിയനിൽ നിർമിക്കുന്നു. ഡാലിയൻ ജിൻഷൗവാൻ രാജ്യാന്തര വിമാനത്താവളം എന്നായിരിക്കും ഇതിന് പേര്....
പുഷ്പ 2 റിലീസിനിടെ തിക്കും തിരക്കും; തലച്ചോറിന് തകരാർ സംഭവിച്ചു, ചികിത്സയിലുള്ള കുട്ടിയുടെ നില അതീവ ഗുരുതരം
പുഷ്പ 2ൻ്റെ പ്രീമിയർ ഷോയ്ക്കിടെ തീയേറ്ററിലെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച സ്ത്രീയുടെ ചികിത്സയിലുള്ള മകന്റെ നില അതീവ ഗുരുതരം. കുട്ടിയുടെ തലച്ചോറിന് കാര്യമായ തകരാറ് സംഭവിച്ചതായി തെലങ്കാന ആരോഗ്യ വകുപ്പ്...
അവാർഡുകൾ വാരിക്കൂട്ടി ‘ഫെമിനിച്ചി ഫാത്തിമ
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്നും ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം 'ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ചു.അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച...