അബുദാബി: പ്രസവിച്ചയുടന്‍ സ്വന്തം കുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തിയ അമ്മയെക്കെതിരെ അബുദാബി കോടതി കേസെടുത്തു. വീട്ടുജോലിക്കാരിയിരുന്ന എത്യോപ്യന്‍ പൗര കുട്ടിയെ കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് കോടതി രേഖകള്‍. കുട്ടിയുടെ പിതൃത്വത്തിൽ ഉറപ്പില്ലാത്തതിനാൽ കുഞ്ഞിനെ കൊല്ലുകയായിരുന്നു എന്നാണ് യുവതി പോലീസിന് നൽകിയ മൊഴി.
അബുദാബിയിൽ വീട്ടുജോലിക്കാരിയായി ജോലിനോക്കിയിരുന്ന യുവതിയുടെ അവിഹിത ബന്ധത്തെ തുടർന്നാണ് ഗർഭിണിയായത്.എന്നാല്‍ കുഞ്ഞിന്റെ അച്ഛന്‍ ആരാണെന്ന് തനിക്ക് അറിയില്ലെന്നാണ് ചോദ്യം ചെയ്യലിനിടെ ഇവര്‍ പബ്ലിക് പ്രോസിക്യൂഷനോട് വ്യക്തമാക്കി.ഗര്‍ഭിണിയായ വിവരം താന്‍ ജോലി ചെയ്തിരുന്ന വീട്ടിലെ ആരെയും ഇവര്‍ അറിയിച്ചതുമില്ല. പകരം പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു.
പ്രസവ വേദനയുണ്ടായപ്പോള്‍ അയര്‍പക്കത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് പോവുകയും അവിടെവെച്ച് കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നുവെന്ന് കോടതി രേഖകള്‍ പറയുന്നു. പിന്നീട് പ്രസവ ശേഷം കുഞ്ഞിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.അയല്‍വാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്തു. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പുറമെ അവിഹിത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനും ഇവര്‍ക്കെതിരെ കേസെടുത്തു.
കുട്ടിയെ ബോധപൂര്‍വം കൊന്നുവെന്ന ആരോപണം കഴിഞ്ഞ ദിവസം കോടതിയില്‍ പ്രതി നിഷേധിച്ചു. ഇവരുടെ മാനസികനില താളെ തെറ്റിയെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇവര്‍ മാനസിക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പ്രവൃത്തികളൊക്കെ ബോധത്തോടെ തന്നെയായിരുന്നുവെന്നുമാണ് കോടതിയില്‍ ഹാജരാക്കിയ സൈക്യട്രിക് റിപ്പോര്‍ട്ടിലുള്ളത്.