ഇളവ് പ്രഖ്യാപിച്ച് വിമാനകമ്പിനികൾ; രാജ്യാന്തര യാത്രയ്ക്ക് 3399 രൂപ മാത്രം

0

അബുദാബി: യാത്ര തിരക്കൊഴിഞ്ഞതോടെ ഇളവുകൾ പ്രഖ്യാപിച്ച് വിമാനക്കമ്പനികൾ. എയർ ഇന്ത്യാ എക്സ്പ്രസ്, ഇൻഡിഗോ, എമിറേറ്റ്സ് എയർലൈൻ എന്നി കമ്പിനികളാണ് നിരക്കിൽ ഇളവ് വരുത്തിയിരിക്കുന്നത്.


ഏറ്റവും കൂടുതൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത് ഇൻ്റിഗോയാണ്. 4 ദിവസത്തേക്ക് വൻ ഇളവാണു പ്രഖ്യാപിച്ചിരിക്കുന്നത്.നികുതി ഉൾപ്പെടെ ആഭ്യന്തര യാത്രയ്ക്കു 899 രൂപയും (48 ദിർഹം) രാജ്യാന്തര യാത്രയ്ക്കു 3399 രൂപയുമാണ് (179 ദിർഹം) കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഈ മാസം 13 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം.ഈ ടിക്കറ്റ് ഉപയോഗിച്ച് ജനുവരി 24 മുതൽ ഏപ്രിൽ 15 വരെ യാത്ര ചെയ്യാമെന്നും താൽപര്യമുള്ളവർക്ക് ഓൺലൈനിൽ ബുക്ക് ചെയ്യാമെന്നും ഇൻഡിഗോ അധികൃതർ അറിയിച്ചു.


എമിറേറ്റ്സ് എയർലൈനിൽ ഇപ്പോൾ ബുക്ക് ചെയ്താൽ വേനൽ അവധിക്കാലത്തും യാത്ര ചെയ്യാമെന്നതാണ്
പ്രധാനകാര്യം ദുബായിൽ നിന്ന് തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിലേക്കു പുറമേ മറ്റു ചില വിദേശ രാജ്യങ്ങളിലേക്കുംഇക്കണോമി, ബിസിനസ് ക്ലാസുകളിൽ നിരക്കിളവുണ്ട്. തിരഞ്ഞെടുത്ത സെക്ടറുകളിലേക്കു മാത്രമാണ് ആദായ നിരക്ക്.ഈ മാസം 22 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് നവംബർ 30 വരെ യാത്ര ചെയ്യാം. തിരുവനതപുരം 825, മുംബൈ 915 ദിർഹമാണ് ഇക്കണോമി ക്ലാസ് നിരക്ക്.

എയർ ഇന്ത്യാ എക്സ്പ്രസ് യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള നിരക്കിളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായിൽ നിന്നു കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, മുംബൈ, ഡൽഹി, പുണെ എന്നിവിടങ്ങളിലേക്കു 260 ദിർഹമാണ് നിരക്ക്.എന്നാൽ അബുദാബിയിൽ നിന്നും അൽഐനിൽ നിന്നും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യണമെങ്കിൽ 349 ദിർഹം നൽകണം.15 വരെ ടിക്കറ്റെടുക്കുന്നവർക്ക് ഇതുപയോഗിച്ച് ഈ മാസം 15 മുതൽ മാർച്ച് 26 വരെ മാത്രമേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളു എന്ന് എയർലൈൻ അറിയിച്ചു.