പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് കേരളരാഷ്ട്രീയത്തിൽ സ്വന്തം കയ്യൊപ്പ് പതിപ്പിച്ച ധീരനായ നേതാവ് സർവോപരി രാഷ്ട്രീയ അതികായൻ. സ്വന്തം പ്രാവീണ്യം കൊണ്ട് ജനമനസ്സിൽ ഇടം നേടിയ അപൂർവ്വം പേരിൽ ഒരാൾ അതായിരുന്നു കരിങ്ങോഴയ്ക്കൽ മാണി മാണി എന്ന കെ.എം. മാണി. മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപള്ളിയെന്ന ഗ്രാമത്തിലെ സാധാരണ കർഷകകുടുംബത്തിലെ കരിങ്ങോഴയ്ക്കൽ തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടെയും മകനായി ജനിച്ച മാണി കേരള രാഷ്ട്രീയത്തിലെ ചുവടുതെറ്റാത്ത ചാണക്യനായി മാറിയത് സ്വന്തം അനുഭവജ്ഞാനവും പരിചയ സമ്പത്തും ഭരണ പാടവവും കൊണ്ടാണു. മണിക്ക് പകരം വെക്കാൻ മറ്റൊരു പേരില്ലെന്നു തന്നെ വേണം പറയാൻ.
യു.പി. സ്‌കൂൾ കാലഘട്ടം വരെ പുരോഹിതനാകണമെന്നതായിരുന്നു ആഗ്രഹം എന്നാൽ വീട്ടുകാരെ പിരിയാനുള്ള മടികാരണം ആ മോഹം ഉപേക്ഷിച്ചു. തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളെജില്‍ പഠിക്കുമ്പോള്‍ പ്രസംഗത്തില്‍ അഗ്രഗണ്യനായിരുന്നു കെ.എം. മാണി. ക്യാംപസിലെ ഹീറോ. തിളങ്ങിനിൽക്കുന്ന സമയത്തു തന്നെ കോളെജിൽ നിന്നു പുറത്താക്കപ്പെട്ടു. അതിനു പിന്നിൽ ഒരു കഥയുണ്ട്. കൊളെജ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന മാണിയുടെ പെട്ടിയില്‍ നിന്ന് കാൾ മാർക്സിന്റെ ”മൂലധനം” കണ്ടെത്തി. യാഥാസ്ഥിതിക കത്തോലിക്കാ പുരോഹിതനായ വാര്ഡന് മാണിയെ കൈയോടെ കോളെജില്‍നിന്നു പുറത്താക്കി. അന്നു കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായ യു.വി. ചാക്കോയാണ് മാണിയെ രക്ഷിച്ചത്. മാണിക്ക് അദ്ദേഹം എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളെജില്‍ പ്രവേശനം വാങ്ങിക്കൊടുത്തു. (യു.വി. ചാക്കോ പിന്നീട് തൊടുപുഴയില്‍ പി.ജെ. ജോസഫിനെതിരെ സിപിഎം. സ്ഥാനാർഥിയായി മല്‍സരിച്ചിരുന്നു).
മദ്രാസ് ലോ കോളജിൽനിന്ന് 1955ൽ നിയമബിരുദം നേടി. ഹൈക്കോടതി ജഡ്ജിയായിരുന്ന പി. ഗോവിന്ദമേനോൻ അഭിഭാഷകനായിരുന്നപ്പോൾ അദ്ദേഹത്തിന്റെ കീഴിലാണ് പ്രാക്ടീസ് തുടങ്ങിയത്. ഒരുവർഷത്തെ പ്രാക്ടീസിനുശേഷം കോഴിക്കോടുനിന്ന് പാലായിൽ മടങ്ങിയെത്തിയ മാണിയെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന പി.ടി. ചാക്കോയാണ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത്.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായി പ്രാദേശിക നേതൃനിരയില്‍ സജീവമായ മാണി 59-ല്‍ കെ.പി.സി.സി. അംഗമായി. മാണിയുടെ രാഷ്ട്രീയ വളര്‍ച്ച തുടങ്ങുന്നത് ഇവിടെനിന്നാണ്. പിനീടങ്ങോട്ട് നാം കണ്ടത് കോൺഗ്രസുകാരനായിരുന്ന കുഞ്ഞുമാണിയിൽനിന്ന് കേരള കോൺഗ്രസിന്റെ തലവനായ മാണി സാറിലേക്കുള്ള വളർച്ചയാണ്.
പാര്‍ട്ടി ഉള്‍പ്പോരിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍നിന്നു കൊഴിഞ്ഞുപോയവര്‍ 64-ല്‍ കേരള കോണ്‍ഗ്രസിന് രൂപം കൊടുത്തതിനു പിന്നാലെ പാലായില്‍ കേരളകോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥിയായത് മാണിയായിരുന്നു. എംഎല്‍എ. ആയി കഴിഞ്ഞപ്പോള്‍ മാണി കോട്ടയത്തും ഓഫീസിലും സജീവമായി. 1971ൽ കേരള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി കെ.എം. മാണി. ഓഫീസിന്റെ ചുമതലയും ലഭിച്ചു. പിന്നീടങ്ങോട്ട് മാണിയുടെ വളർച്ചയായിരുന്നു. 1975 ൽ അച്യുതമേനോൻ മന്ത്രിസഭയിൽ കേരള കോൺഗ്രസ് പ്രതിനിധിയായി. അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കെ. കരുണാകരന്റെ നേതൃത്വത്തിലുണ്ടായ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായി. ഇതിനോടകം കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാനുമായി. രാജന് കേസിന്റെ പേരില്‍ കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായി. അപ്പോഴും മാണി തന്നെയായിരുന്നു ആഭ്യന്തരമന്ത്രി.
9-ല്‍ വീണ്ടും ഇടതുപക്ഷത്തേക്ക് തിരിച്ചെത്തി. 80-ലെ നായനാര്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായി. രണ്ട് വര്‍ഷത്തിന് ശേഷം എ.കെ. ആന്റണിക്ക് പിന്നാലെ വീണ്ടും എതിർചേരിയിലേക്ക്.87 വരെ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ അംഗമായി തുടര്‍ന്നു.13 തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ജയിച്ച് അരനൂറ്റാണ്ടിന്റെ ജനവിശ്വാസം കാത്തു സൂക്ഷിക്കുന്ന മറ്റൊരു നേതാവ് ഇന്ന് കേരളത്തിലില്ല.
77-ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രി, 1977-78ല്‍ എ.കെ ആന്റണി മന്ത്രിസഭയില്‍ ആഭ്യന്തരം, 78-79ല്‍ ഇടത് മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായര്‍ മന്ത്രസഭയില്‍ ആഭ്യന്തരം, 1980-81-ല്‍ നയനാര്‍ മന്ത്രിസഭയില്‍ ധനമന്ത്രി, 82-ലും 91-ലും വീണ്ടും കരുണാകരനൊപ്പം ധനവകുപ്പില്‍, 95-ല്‍ ആന്റണിക്കൊപ്പം റവന്യൂ, 2001-ലും 2004-ലും ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കുമൊപ്പം റവന്യൂ വകുപ്പും നിയമവകുപ്പും, 2011-ല്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം ധനകാര്യം. ചുരുക്കിപ്പറഞ്ഞാൽ ഇതൊക്കെയാണ് കെ എം മാണിയുടെ മന്ത്രിസഭാ പ്രാതിനിധ്യം. മുൻ മന്ത്രി കെ.ബാബുവും മാണിയും ബാർകോഴയിൽ കുടുങ്ങിയ ശേഷം നടന്ന തിരഞ്ഞെടുപ്പ് മാണിയുടെ രാഷ്ടീയ ജീവിതത്തിന്റെ അസ്തമനമെന്നു പലരും കരുതിയെങ്കിലും പാലാ കൈവിട്ടില്ല. തന്നെ തന്റെ ഇതുവരെ ചതിക്കാത്ത ആദ്യ ഭാര്യയെന്നു മാണി വിശേഷിപ്പിക്കുന്ന പാലായും മാണിയും തമ്മിലുള്ള ബന്ധം അങ്ങനാണ്.
ഏറ്റവും കൂടുതൽ കാലം നിയമസഭാംഗം, ഏറ്റവും കൂടുതൽ കാലം മന്ത്രി, ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗം, ഏറ്റവും കൂടുതൽ സത്യപ്രതിജ്ഞ, ഏറ്റവും കൂടുതൽ കൈകാര്യം ചെയ്ത വകുപ്പുകൾ തുടങ്ങി റെക്കോർഡുകളുടെ ടെ പെരുമഴതന്നെയുണ്ട് കെ എം മാണിയുടെ പേരിൽ.
പതിമൂന്നു തവണ സംസ്ഥാന ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയാണ് അദ്ദേഹം. ഈ ബജറ്റുകളില്ലാം അദ്ദേഹം ഊന്നൽ നൽകിയത് സാമൂഹ്യ സുരക്ഷാ പെൻഷനുകൾ കൊണ്ടുവരാനായിരുന്നു. കർഷകത്തൊഴിലാളികൾക്കൊപ്പം കർഷകർക്കും പെൻഷൻ അനുവദിച്ചു. ചെറുകിട കച്ചവടക്കാർ മുതൽ മത്സ്യത്തൊഴിലാളികൾ വരെ ക്ഷേമനിധിയുടെ പരിധിയിൽ വന്നു. 21 വർഷക്കാലം നിയമമന്ത്രിയായിരുന്ന മാണി, തൊഴിൽപരമായി അഭിഭാഷകനായിരുന്നു. കേസും ഫീസുമില്ലാതെ കോടതികളിൽ വന്നുപോകുന്ന ആയിരക്കണക്കിന് അഭിഭാഷകർക്ക് വാർധക്യകാലത്ത് മാന്യമായ പെൻഷൻ ലഭ്യമാക്കുന്ന അഭിഭാഷക ക്ഷേമനിധി മാണിയുടെ മറ്റൊരു സംഭവാന. നിയമ മന്ത്രിയായിരിക്കെ, ജയിൽ പരിഷ്കരണത്തിലടക്കം നിരവധി മനുഷ്യത്വപരമായ നടപടികളും സ്വീകരിച്ചു.
ഒരു മുന്നണിയുമായി ചേരാതെ തന്റേതായ നിലപാടിൽ ഉറച്ചുനിന്ന വ്യക്തിയാണ് കെ എം മാണി. എന്നാൽ ഈ നിലപാടുകൾക്കിടയിൽ,ഒരു പാഡ് എതിർപ്പുകളും പിളർപ്പുകളും കൂടിച്ചേരലാക്കുകളുമുണ്ടായി. ഈ സാഹചര്യത്തി അദ്ദേഹം തന്നെ ഒരു സിദ്ധാന്തം അവതരിപ്പിച്ചു: ”പിളരുന്തോറും വളരുകയും വളരുന്തോറും പിളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്”.
ഒരു കേന്ദ്ര മന്ത്രിയാവണം കേരളത്തിന്റെ മുഖ്യ മന്ത്രിയാവണം എന്നൊക്കെയുള്ള ഒട്ടനവധി മോഹങ്ങൾ ബാക്കിവെച്ചതാണ് സര്‍വസമ്മതനായ നേതാവ് പാലാക്കാരുടെ ദൈവം നമ്മോട് വിടപറഞ്ഞത്.