ഇന്ന് കേരളം ഒരു ചരിത്രവിവാഹത്തിനു സാക്ഷ്യം വഹിച്ചു. തിരുവനന്തപുരം മന്നം മെമ്മോറിയല്‍ ഹാളില്‍ ആയിരങ്ങളെ സാക്ഷിയാക്കിനിഷാന്‍ ഇന്ന് സൂര്യയ്ക്ക് താളിചാര്‍ത്തിയപ്പോള്‍ പിറന്നത് ഒരു പുതുചരിത്രമായിരുന്നു.ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിലെ ആദ്യ ദമ്പതികളായി ഇനി സൂര്യയും ഇഷാനും അറിയപ്പെടും.
തിരുവനന്തപുരം മന്നം ക്ലബില്‍ ഇന്ന് രാവിലെയാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടേയും കുടംബത്തിന്റെ സമ്മതപ്രകാരമായിരുന്നു വിവാഹം. മുസ്ലീം മതാചാരപ്രകാരമായിരുന്നു ചടങ്ങുകള്‍.ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ സ്‌ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാന്‍ കെ ഷാനും സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരംമാണ് ഇന്ന് വിവാഹിതരായത്.
ആറുവര്‍ഷത്തെ സൗഹൃദത്തിന് ഒടുവിലാണ് സൂര്യയും ഇഷാനും വിവാഹിതരായത്. ഇരുവരും വ്യത്യസ്ത മതവിശ്വാസികളായതിനാല്‍ മതാചാരങ്ങള്‍ ഒന്നും വിവാഹത്തിനുണ്ടായില്ല. സൂര്യ 2014ലും ഇഷാന്‍ 2015ലുമാണ് ലിംഗമാറ്റ ശസ്‌ത്രക്രിയക്ക് വിധേയരായത്. കേരളത്തില്‍ ആദ്യമായി തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കി വോട്ട് ചെയ്‌ത ട്രാന്‍സ്‌ജെന്‍ഡറാണ് നര്‍ത്തകിയും മിമിക്രി ആര്‍ടിസ്റ്റും സിനിമാ നടിയുമായ സൂര്യ. സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗമാണ്. ഇഷാന്‍ ജില്ലാ ട്രാന്‍സ്‌ജെന്‍ഡര്‍ ബോര്‍ഡ് അംഗവുമാണ്.