തലനാരിഴയ്ക്ക് ഇന്ത്യക്ക് രണ്ടാം മെഡല്‍ നഷ്‌ടം

0


പാരീസ് ഒളിമ്പിക്സിൽ ഷൂട്ടിംഗ് റേഞ്ചിൽ ഇന്ത്യയ്ക്ക് മെഡൽ നഷ്ടം  പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ അര്‍ജുന്‍ ബബുത മികച്ച പോരാട്ടം കാഴ്‌ചവെച്ച് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ചൈനീസ്, സ്വീഡിഷ്, ക്രൊയേഷ്യന്‍  താരങ്ങളുടെ പൊരുതിയാണ് അര്‍ജുന്‍  അവസാന റൗണ്ടിൽ നാലാം സ്ഥാനത്തേക്ക് വീണു പോയത്. മത്സരത്തിന്റെ ഒരു സമയത്ത് വെള്ളിമെഡൽ പ്രതീക്ഷ ഉറപ്പിച്ചതായിരുന്നു. 

എന്നാൽ പതിമൂന്നാം ഷോട്ട് തെറ്റിയത് മൂലമാണ് അർജുൻ നാലാം സ്ഥാനത്ത് ആയിപോയത്. 252.2 പോയിന്‍റുമായി  ചൈനീസ് താരം ഷെങ് ലിയോഹോയ്ക്കാണ് സ്വര്‍ണം. സ്വീഡന്‍റെ വിക്‌ടര്‍ ലിന്‍ഡ്‌ഗ്രെന്‍ 251.4 പോയിന്‍റുമായി വെള്ളിയും ക്രൊയേഷ്യയുടെ മിരാന്‍ മരിസിച് 230 പോയിന്‍റുമായി വെങ്കലവും നേടി.