ബ്രസീലിയൻ വണ്ടർകിഡ് എൻഡ്രിക് ഇനി റയലിന്റെ കുപ്പായത്തിൽ. സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡുമായി ആറു വർഷത്തെ കരാറാണ് താരം ഇപ്പോൾ സൈൻ ചെയ്തത്. ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെക്കു പിന്നാലെ സാന്‍റിയാഗോ ബെർണബ്യൂവിൽ സ്വന്തം ആരാധകർക്കു മുന്നിൽ എൻഡ്രിക്കിനെയും റയൽ അവതരിപ്പിച്ചു. താരത്തിന് 18 വയസ്സ് പൂർത്തിയായതിന് തൊട്ടടുത്ത ദിവസമാണ് ആഘോഷപൂർവ്വം എൻഡ്രിക്കിനെ ക്ലബ് പ്രസിഡന്‍റ് പെരസ് റയലിലേക്ക് സ്വാഗതം ചെയ്തത്.
പതിനാറാം നമ്പർ ജഴ്സിയാണ് താരത്തിന് നൽകിയത്. ഒരു വർഷം മുമ്പ് തന്നെ എൻഡ്രികിന്റെ ട്രാൻസ്ഫർ റയൽ പൂർത്തിയാക്കിയിരുന്നെങ്കിലും ഇപ്പോഴാണ് താരത്തിന്റെ ഔദ്യോഗിക പ്രസന്റേഷൻ നടന്നത്. സൂപ്പർ വിങ്ങർ വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരുടെ പാത പിന്തുടർന്നാണ് എൻഡ്രിക്കും റയലിൽ എത്തുന്നത്.
താരത്തിന് 18 വയസ് പൂർത്തിയാകാതെ രാജ്യം വിടാൻ ആവില്ല എന്നതിനാലാണ് എൻഡ്രിക്കിനായി റയൽ കാത്തുനിന്നത്.318 കോടി രൂപയാണ് (35 മില്യൺ യൂറോ) താരത്തിന്‍റെ അടിസ്ഥാന വില.. 25 മില്യൺ യൂറോ ആഡ് ഓണും കരാറിലുണ്ട്.
അമിതാവേശം! ഞാൻ വളരെ സന്തോഷത്തിലാണ്. കുട്ടിക്കാലം മുതൽ മഡ്രിഡ് ആരാധകനായിരുന്നു,ഇപ്പോൾ ഞാൻ മഡ്രിഡിനായി കളിക്കാൻ പോകുന്നു’ -കരാറൊപ്പിട്ടതിനു പിന്നാലെ എൻഡ്രിക് പറഞ്ഞു. ഇപ്പോൾതന്നെ അതിശക്തമായ സ്‌ക്വാഡാണ് റയലിന്റെത്. ഭാവിയിലെ മത്സരങ്ങൾക് കരുത്തേകാൻ തരത്തിന് കഴിയുമെന്ന വിശ്വാസമാണ് ആരാധകർക്ക്