എന്‍ഡിടിവിയുടെ 30 ശതമാനത്തോളം ഓഹരികള്‍ വാങ്ങാനൊരുങ്ങിയ അദാനി ഗ്രൂപ്പിനെതിരെ എന്‍ഡിടിവി. എന്‍ഡിടിവി സ്ഥാപക-പ്രമോര്‍ട്ടര്‍മാരായ രാധികയുമായോ പ്രണോയ് റോയിയുമായോ യാതൊരു ചര്‍ച്ചയും ഇത് സംബന്ധിച്ച് നടന്നിട്ടില്ലെന്ന് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ നിയന്ത്രണം വിസിപിഎല്‍ ഏറ്റെടുത്തതെന്ന് കാണിച്ച് വിശ്വപ്രധാന്‍ കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് നോട്ടീസ് ഒരു വര്‍ക്ക് അയച്ചിട്ടുണ്ട്. നിയന്ത്രണം ഏറ്റെടുക്കാനുള്ള വിപിസിഎല്ലിന്റെ നീക്കം പ്രണോയിയും രാധികയുമറിഞ്ഞത് ഇതോടെയാണ്. 2009-10 വര്‍ഷക്കാലത്ത് സ്ഥാപക പ്രമോര്‍ട്ടര്‍മാരുമായി ഉണ്ടാക്കിയ വായ്പാ കരാറിന്റെ ബലത്തിലാണ് വിസിപിഎല്‍ ഈ നീക്കം നടത്തിയത്. ഓഹരി വാങ്ങാനുള്ള നീക്കങ്ങള്‍ എന്‍ഡിപി സ്ഥാപകരുടെ സമ്മതമോ അറിവോ ഇല്ലാതെയാണെന്നും അവര്‍ വ്യക്തമാക്കി.
സ്ഥാപകരുടെ ഷെയര്‍ഹോള്‍ഡിംഗില്‍ മാറ്റമില്ലെന്ന് ഇന്നലെ തന്നെ എന്‍ഡിടിവി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിരുന്നു. തങ്ങളുടെ മാധ്യമപ്രവര്‍ത്തനം വിട്ടുവീഴ്ചയില്ലാതെ നടത്തുമെന്നും മാധ്യമമേഖലയില്‍ അഭിമാനത്തോടെ തുടരുമെന്നും എന്‍ഡിവി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
എന്‍ഡി ടിവിയുടെ 29.18 ശതമാനം ഓഹരിയാണ് അദാനി വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
1.67 കോടി രൂപയുടേതാണ് ഇക്വറ്റി ഓഹരികള്‍. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, എഎംജി മിഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡ്, വിശ്വപ്രധാന്‍ കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ കൂടിച്ചേര്‍ന്ന പാക്സ് ഗ്രൂപ്പാമ് എന്‍ഡി ടിവിയുടെ ഓഹരികള്‍ സ്വന്തമാക്കുന്നത്. 4 രൂപ മുഖവിലയുള്ളതാണ് ഇക്വിറ്റി ഓഹരികള്‍.
‘2022 ഓഗസ്റ്റിലെ പര്‍ച്ചേസ് കരാറിന്റെ നിബന്ധനകള്‍ക്ക് അനുസൃതമായി കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള എഎംഎന്‍എല്‍, വിസിപിഎല്‍ ന്റെ 100% ഇക്വിറ്റി ഓഹരികള്‍ സ്വന്തമാക്കുന്നു’. അദാനി ഗ്രൂപ്പ് അറിയിച്ചു.29.18 ശതമാം ഓഹരികള്‍ വാങ്ങുന്നതിനൊപ്പം മറ്റൊരു 26 ശതമാനം ഓഹരികള്‍ക്കായി ഓപ്പണ്‍ ഓഫര്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.4.93 ബില്യണ്‍ മൂല്യമുള്ളതാണ് ഓപ്പണ്‍ ഓഫര്‍. ഈ വര്‍ഷം മാര്‍ച്ചില്‍ ഡിജിറ്റല്‍ ബിസിനസ് വാര്‍ത്താ പ്ലാറ്റ്ഫോമായ ക്വിന്റിലിയന്റെ ഓഹരികള്‍ അദാനി ഗ്രൂപ്പ് വാങ്ങിയിരുന്നു.
ഇന്ത്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനി ഫോബ്സ് ധനികരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണുള്ളത്. മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്സിനെ പിന്തള്ളിയാണ് കഴിഞ്ഞ ജൂലൈയോടെ അദാനിയുടെ നാലാം സ്ഥാനത്തെത്തിയത്. 115 ബില്യണ്‍ ഡോളറാണ് അദാനിയുടെ ആസ്തി. ബില്‍ ഗേറ്റ്സിന്റെ ആസ്തി 104.2 ബില്യണ്‍ ഡോളറാണ്. ഗേറ്റ്സിനെക്കാള്‍ 11 ബില്യണ്‍ കൂടുതലാണ് അദാനിയുടെ ആസ്തി.