സ്വര്‍ണവിലയില്‍ റെക്കോര്‍ഡ്. ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഗ്രാമിന് 3050 രൂപയായി. പവന് 24,400 രൂപയായി. ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ് ഗ്രാമിന് 3030 രൂപയായിരുന്നു. രാജ്യാന്തരവിപണിയില്‍ ഔണ്‍സിന് 54 ഡോളര്‍ കൂടി 1304 ഡോളറായി. സ്വർണവിലയില്‍ ഇന്ന് 400 രൂപയാണ് കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സംസ്ഥാനത്ത് സ്വർണ്ണവില.23,440 രൂപയായിരുന്നു 2018 ഡിസംബർ 31 ന് ഒരു പവന്റെ വില (ഗ്രാമിന് 2930 രൂപ). എന്നാൽ 15 ദിവസത്തിനുള്ളിൽ വില പവന് 24,000 കടന്നു. അതായത് 15 ദിവസംകൊണ്ട് 680 രൂപയുടെ വർധന. അന്താരാഷ്ട്ര വിപണിയിൽ വിലകൂടിയതും,വിവാഹസീസൺ അടുത്തതുമാണ് നിരക്ക് ഉയരാൻ കാരണം. അന്താരാഷ്ട്രവിപണിയിൽ 31 ഗ്രാം ട്രോയ് ഔൺസ് സ്വർണത്തിന്റെ നിരക്ക് 1302 ഡോളറാണ്. 2012ൽ ഗ്രാമിന് 3030 രൂപ എന്നതായിരുന്നു ഇത് വരെയുള്ള റെക്കോർഡ്.
Latest Articles
കുപ്രശസ്ത കുറ്റവാളി സംഘം ‘ബാലി നയനിലെ’ 5 പേരെ ഇന്തൊനീഷ്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് നാടുകടത്തും
ബാലി ∙ ബാലി നയൻ (ഒൻപത്) എന്നറിയപ്പെടുന്ന ഓസ്ട്രേലിയൻ ലഹരിമരുന്ന് കടത്തുകാരായ അഞ്ചുപേരെ അടുത്ത മാസം ഇന്തൊനീഷ്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് നാടുകടത്തും. 2005-ൽ ബാലിയിൽ നിന്ന് 8.3 കിലോഗ്രാം ഹെറോയിൻ...
Popular News
ഇന്ത്യക്ക് യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വം കിട്ടിയാലും വീറ്റോ അധികാരമുണ്ടാകില്ല
ഷാർജ: ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനു വേണ്ടിയുള്ള ഇന്ത്യയുടെ ശ്രമങ്ങൾ പൂർണ അർഥത്തിൽ വിജയിക്കാനുള്ള സാധ്യത കുറവാണെന്ന് നയതന്ത്രജ്ഞനും മുൻ അംബാസഡറുമായ ടി.പി. ശ്രീനിവാസൻ. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി...
നടൻ മേഘനാഥൻ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ നടന് മേഘനാഥന് (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നടന് ബാലന് കെ. നായരുടെയും ശാരദാ നായരുടെയും മകനാണ്.
കുപ്രശസ്ത കുറ്റവാളി സംഘം ‘ബാലി നയനിലെ’ 5 പേരെ ഇന്തൊനീഷ്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് നാടുകടത്തും
ബാലി ∙ ബാലി നയൻ (ഒൻപത്) എന്നറിയപ്പെടുന്ന ഓസ്ട്രേലിയൻ ലഹരിമരുന്ന് കടത്തുകാരായ അഞ്ചുപേരെ അടുത്ത മാസം ഇന്തൊനീഷ്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് നാടുകടത്തും. 2005-ൽ ബാലിയിൽ നിന്ന് 8.3 കിലോഗ്രാം ഹെറോയിൻ...
‘ഡാൻസ് ചെയ്ത് പോസ്റ്റ് ചെയ്യൂ’, ഷക്കീറയുടെ പർപ്പിൾ ലംബോർഗിനി നേടൂ; അവസാന തിയതി നവംബർ 25
ആരാധകർക്കായി ഒരു ഗംഭീര സമ്മാനവുമായി ഗായിക ഷക്കീറ. തന്റെ പ്രിയപ്പെട്ട പർപ്പിൾ ലംബോർഗിനിയാണ് ഷക്കീറ ആരാധകർക്കായി വച്ചു നീട്ടുന്നത്. ലംബോർഗിനി സ്വന്തമാക്കാനായി ചെറിയൊരു മത്സരത്തിൽ പങ്കെടുക്കണമെന്നു മാത്രം. ഷക്കീറയുടെ പുതിയ...
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് ഇനി മുതൽ സൗജന്യമല്ല; നിരക്ക് ഏർപ്പെടുത്തി
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്തി. നേരത്തെ സൗജന്യമായിരുന്നതാണ് ഇപ്പോൾ 10രൂപ നിരക്ക് ഏർപ്പെടുത്തിയത്. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. പ്രതിപക്ഷം വിയോജിപ്പ് പ്രകടപ്പിച്ചു. ബിപിഎൽ വിഭാഗത്തിന്...