ഇൻസ്റ്റഗ്രാമിലൂടെ വിവാഹമോചനം പ്രഖ്യാപിച്ച് ദുബായ് രാജകുമാരി

Share

ദുബായ്: സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ ദുബായ് രാജകുമാരി ഷെയ്ഖ മഹ്റ ബിന്ദ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം തന്‍റെ വിവാഹമോചനം പ്രഖ്യാപിച്ചു. ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ മകളാണ് മഹ്റ. ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പ് പങ്കുവച്ചാണ് മെഹ്റ തന്‍റെ ഭർത്താവിനെ തലാഖ് (ഫസഖ്) ചൊല്ലുന്നതായി പ്രഖ്യാപിച്ചത്.

"പ്രിയ ഭർത്താവേ, നിങ്ങൾ മറ്റ് കൂട്ടാളികളുമായി തിരക്കിലായതിനാൽ, നമ്മുടെ വിവാഹമോചനം ഞാൻ ഇതിനാൽ പ്രഖ്യാപിക്കുന്നു. ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു. നല്ലത് വരട്ടെ. എന്ന് മുന്‍ ഭാര്യ''.

ഇതാണ് ഷെയ്ഖ മഹ്റ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മുത്തലാഖ് ചൊല്ലുന്നതിന് സമാനമാണിതെന്നു പറയുന്നു. ഈ പോസ്റ്റ് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി.

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്