ഓസ്കാര്‍ വേദിയില്‍ തിളങ്ങി ദീപിക; നാട്ടു നാട്ടുവിന് അവാര്‍ഡ് കിട്ടയപ്പോള്‍ ആനന്ദ കണ്ണീരും - വീഡിയോ

ഓസ്കാര്‍ വേദിയില്‍ തിളങ്ങി ദീപിക; നാട്ടു നാട്ടുവിന് അവാര്‍ഡ് കിട്ടയപ്പോള്‍ ആനന്ദ കണ്ണീരും - വീഡിയോ
Deepika-Padukone-shines-at-this-Oscars-2023_186d8fe8aa8_large

ഹോളിവുഡ്: ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് ഈ വര്‍ഷം ഓസ്കാര്‍ വേദിയില്‍ ഉണ്ടായത്. രണ്ട് ഓസ്കാര്‍ പുരസ്കാരങ്ങള്‍ ഇന്ത്യയിലേക്ക് എത്തി. ഇതിനൊപ്പം തന്നെ നടി ദീപിക പദുക്കോണ്‍ അവതാരകയുടെ വേഷത്തില്‍ ഓസ്‌കാര്‍ വേദിയില്‍ തിളങ്ങി. ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ വേദിയില്‍ ലോകകപ്പ് അവതരിപ്പിച്ച് തിളങ്ങിയ ദീപിക വീണ്ടും ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചു പറ്റിയ നിമിഷങ്ങളായിരുന്നു അത്.

ഓസ്കാറില്‍ മികച്ച ഗാനത്തിനുള്ള പുരസ്കാരം നേടിയ ആര്‍.ആര്‍.ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന്‍റെ പെര്‍ഫോമന്‍സിന് മുന്‍പ് ഗാനം പരിചയപ്പെടുത്തിയാണ് ദീപിക ഓസ്കാര്‍ വേദിയില്‍ എത്തിയത്. ഓസ്കാര്‍ പുരസ്കാര നിശയില്‍ പതിനാറ് അവതാരകരാണ് ഉണ്ടായിരുന്നത്, അവരുടെ കൂട്ടത്തിലെ ഏക ഇന്ത്യന്‍ വ്യക്തിയായിരുന്നു ദീപിക. വളരെ രസകരമായി നാട്ടു നാട്ടു എന്ന പാട്ടിനെ പരിചയപ്പെടുത്തി ദീപിക സദസ്സിന്റെ കൈയ്യടിയും നേടി.

https://www.instagram.com/p/CptL1UcsLAG/?utm_source=ig_web_copy_link

വളരെ മനോഹരമായ കറുത്ത വസ്ത്രത്തില്‍ ആയിരുന്നു ദീപിക. ദീപികയുടെ ഓസ്കാര്‍ റെഡ് കാര്‍പ്പറ്റിലെ ചിത്രങ്ങള്‍ ഇതിനകം വൈറലാണ്. ഒരു ക്ലാസിക് ബ്ലാക്ക് ലൂയിസ് വിറ്റണ്‍ ധരിച്ച് അതീവ സുന്ദരിയായിട്ടാണ് ദീപിക കാണപ്പെട്ടത്. റെഡ് കാര്‍പ്പറ്റ് ദൃശ്യങ്ങള്‍ ദീപിക തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.

നേരത്തെയും ഓസ്കാര്‍ വേദിയില്‍ ദീപിക എത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ താന്‍ പരിചയപ്പെടുത്തിയ ഗാനത്തിന് അതും ഇന്ത്യന്‍ ഗാനത്തിന് പുരസ്കാരം കിട്ടി എന്ന സന്തോഷവും ദീപികയ്ക്കുണ്ട്. നാട്ടു നാട്ടുവിന് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ സദസില്‍ ദീപിക ആനന്ദ കണ്ണീര്‍ പൊഴിക്കുന്ന വീഡിയോ വൈറലാകുകയാണ്.

അന്താരാഷ്ട്ര വേദിയില്‍ ദീപിക താരമാകുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഫിഫ ലോകകപ്പ് ഫൈനൽ മത്സരം ഖത്തറിലെ സ്റ്റേഡിയത്തിൽ ഒരുമിച്ചാണ് രൺവീർ സിങ്ങും ദീപിക പദുകോണും വീക്ഷിച്ചത്. മത്സരത്തിന് മുമ്പ് മുൻ സ്പാനിഷ് ടീം ക്യാപ്റ്റന്‍ ഇക്കർ ​​കാസിലസിനൊപ്പം ദീപിക ലോകകപ്പ് ട്രോഫി അനാവരണം ചെയ്തിരുന്നു.ലോകകപ്പ് കൊണ്ടുവന്ന പെട്ടി സ്പോണ്‍സര്‍ ചെയ്ത ലൂയിസ് വ്യൂട്ടൺ എന്ന ആംഢബര ബ്രാന്‍റിന്‍റെ അംബാസിഡറായാണ് അന്ന് ദീപിക ലോകകപ്പ് അനാവരണം ചെയ്തത്.

Read more

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

ന്യൂയോർക്ക്: കാത്തിരിപ്പിന് വിരാമമിട്ട് ഫോൾഡബിൾ ഫോണായ ഡ്യുവോ ഐ ഫോൺ ആപ്പിൾ അവതരിപ്പിച്ചു. കമ്പനിയുടെ ചരിത്രത്തിലാദ്യമായി അവതരി

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യുടെ ചങ്കിടിപ്പേറ്റുന്

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്