കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ ഇറാന്‍ വാണിജ്യ കപ്പല്‍ മുങ്ങി ഇന്ത്യക്കാരടക്കം ആറ് നാവികര്‍ മരിച്ചു

Share


കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ ഇറാന്‍ വാണിജ്യ കപ്പല്‍ മുങ്ങി ഇന്ത്യക്കാരടക്കം ആറ് നാവികര്‍ മരിച്ചു. തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍ന അറിയിച്ചു.
ഞായറാഴ്ചയാണ് അറബക്തര്‍ എന്ന കപ്പല്‍ മുങ്ങിയത്. ലാന്‍ഡിംഗ് ക്രാഫ്റ്റ് ഇനത്തിലുള്ള കപ്പലയിരുന്നു . കപ്പല്‍ മുങ്ങാനുള്ള കാരണം വ്യക്തമല്ല. ഇന്ത്യക്കാരും ഇറാന്‍കാരുമായ ആറ് നാവികരാണ് കപ്പലിലുണ്ടായിരുന്നതെന്ന് ഇറാന്റെ തുറമുഖ, സമുദ്ര നാവിഗേഷന്‍ അതോറിറ്റി മേധാവി നാസര്‍ പസാന്ദെ അറിയിച്ചു.


ഇറാനും കുവൈത്തും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടത്.ഈ ദുരന്തം നാവിക സമൂഹത്തെ ഞെട്ടിച്ചതായും അപകടത്തില്‍ മരണപ്പെട്ടവരുടെ ഇറാനിലെയും ഇന്ത്യയിലെയും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു. മറ്റു മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ