ജനുവരി 12ന് ആരംഭിക്കുന്ന ഏകദിനങ്ങളിൽ ബുംറ ഇല്ല

ജനുവരി 12ന് ആരംഭിക്കുന്ന ഏകദിനങ്ങളിൽ ബുംറ ഇല്ല
bura

മുംബൈ:  പേസ് ബൗളർ ജസ്പ്രീത് ബുംറയെ ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരന്പരയ്ക്കും ന്യൂസിലൻഡ്  പരമ്പരയ്ക്കുമുള്ള ടീമിൽ നിന്നും സെലക്ഷൻ കമ്മിറ്റി ഒഴിവാക്കി. ഹൈദരാബാദിന്‍റെ മുഹമ്മദ് സിറാജിനെ ബുംറയ്ക്ക് പകരക്കാരനായി നിയോഗിച്ചിട്ടുണ്ട്. വിശ്രമം ലഭിക്കുന്നതിന് വേണ്ടിയാണ് ബുംറയെ ഒഴിവാക്കിയത്. ഓസീസിനെതിരായ നാല് ടെസ്റ്റുകളിലായി 157.1 ഓവറാണ് ബുംറ എറിഞ്ഞത്. പരമ്പരയിൽ 21 വിക്കറ്റുകൾ നേടിയ ബുംറയുടെ പ്രകടനം ഇന്ത്യയുടെ പരമ്പര നേട്ടത്തിൽ നിർണ്ണായകമായിരുന്നു.
ഡൽഹി പേസർ സിദ്ധാർഥ് കൗളിനെ ന്യൂസിലൻഡ് പര്യടനത്തിലെ ട്വന്‍റി-20 മത്സരങ്ങൾക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. ജനുവരി 12-നാണ് ഓസീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര തുടങ്ങുന്നത്. പിന്നാലെ അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്‍റി-20യും കളിക്കാൻ ഇന്ത്യ ന്യൂസിലൻഡിലേക്ക് പോകും.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്