ജമ്മുവിലെ ഒരു പന്ത്രണ്ടു വയസ്സുകാരിക്ക് ജെ കെ റൗളിങ്ങിന്‍റെ സ്നേഹോപഹാരം

ജമ്മുവിലെ ഒരു പന്ത്രണ്ടു വയസ്സുകാരിക്ക് ജെ കെ റൗളിങ്ങിന്‍റെ സ്നേഹോപഹാരം
harry

ആ പന്ത്രണ്ടു വയസ്സുകാരി ജെ കെ റൗളിങ്ങിനെക്കുറിച്ച് ഒരു ഉപന്യാസം എഴുതിയപ്പോൾ അത് ഹാരി പോട്ടറിന്റെ ആ രചയിതാവു തന്നെ വായിക്കുമെന്ന് അവൾ പോലും കരുതിയില്ല.

ജമ്മു-കശ്മീരിലെ ദോഡാ ഗ്രാമത്തിലെ കുൽസും ആ പ്രായത്തിലുള്ള മറ്റു കുട്ടികളെപ്പോലെ തന്നെ ഹാരി പോട്ടറിന്റെ ആരാധിക തന്നെയാണ്. എങ്കിലും അവളുടേ കഥ അവരിൽ നിന്ന് വ്യത്യസ്തവും.

ദോഡയിലെ ഹാജി പബ്ലിക് സ്‌കൂളിലെ അവളുടെ അധ്യാപിക ട്വിറ്ററിൽ ഷെയർ ചെയ്ത ആ ഉപന്യാസം റൗളിങ് വായിക്കുക മാത്രമല്ല, കുൽസുമിന് എന്തെങ്കിലും അയച്ചു കൊടുക്കണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു.

റൗളിങ്ങിന്റെ ട്വീറ്റ് ഇങ്ങനെ: “കുൽസുമിന്റെ മുഴുവൻ പേര് എനിക്ക് അയച്ചു തരാമോ? അവൾക്ക് എന്തെങ്കിലും അയച്ചു കൊടുക്കണം എന്ന്‍ എനിക്കുണ്ട്.''

റൗളിങ് തനിക്ക് എങ്ങനെയാണ് പ്രചോദനമായതെന്നതും രണ്ടാം ക്ലാസ് മുതൽ താൻ എങ്ങനെയാണ് ഇംഗ്ലീഷ് പഠിക്കാൻ ആരംഭിച്ചതെന്നതും ആയിരുന്നു ഉപന്യാസത്തിന്റെ ഉള്ളടക്കം. ആകെ അമ്പരപ്പിലും സന്തോഷത്തിലും ആയ സ്‌കൂൾ റൗളിങ്ങിന്റെ ആ ട്വീറ്റ് സ്‌കൂളിൽ ചില്ലിട്ട് സൂക്ഷിക്കാൻ പദ്ധതിയിട്ടിരിക്കുകയാണ്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു