നടൻ ബിക്രംജീത് കൻവർപാൽ കോവിഡ് ബാധിച്ച് മരിച്ചു

Share

ബോളിവുഡ് സിനിമകളിലൂടെയും ടെലിവിഷൻ സീരിസിലൂടെയും ശ്രദ്ധേയനായ താരം ബിക്രംജീത് കൻവർപാൽ കോവിഡ് ബാധിച്ച് മരിച്ചു. 52 വയസ്സായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് മുംബൈയിലെ സെവൻ ഹിൽസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. തുടർന്ന് കോവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു. സംവിധായകനായ വിക്രം ഭട്ടാണ് മരണവിവരം സ്ഥിരീകരിച്ചത്.

വിക്രം ഭട്ടിന്‍റെ നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു ബിക്രംജീത്. ആർമിയിൽനിന്ന് വിരമിച്ച അദ്ദേഹം ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും ജനപ്രിയനാകുകയായിരുന്നു. വെബ്സീരീസുകളിലും അഭിനയിച്ചിരുന്നു. അനിൽ കപൂറിനൊപ്പമെത്തിയ '24' എന്ന വെബ്​സീരിസാണ് ഇതിൽ ശ്രദ്ധേയം.

2003 മുതലാണ്​ അഭിനയ​ രംഗത്തേക്ക് അദ്ദേഹം ചുവടുമാറ്റിയത്. പിന്നീട് പേജ് 3, കോർപ​േററ്റ്​, റോക്കറ്റ്​ സിങ്​: സെയിൽസ്​മാൻ ഒാഫ് ദ് ഇയർ, മർഡർ 2, ജബ്​ തക്​ ഹേ ജാൻ, ചാൻസ് പേ ഡാൻസ്, ടു സ്റ്റേറ്റ്സ്​ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു.

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു