പ്രളയകാല രക്ഷ പ്രവർത്തനത്തിന് പ്രശാന്ത് നായർക്ക് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡൽ, അഭിലാഷ് ടോമിക്ക് നവ് സേനാ മെഡൽ

പ്രളയകാല രക്ഷ പ്രവർത്തനത്തിന്  പ്രശാന്ത് നായർക്ക് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡൽ,  അഭിലാഷ് ടോമിക്ക് നവ് സേനാ മെഡൽ
Master

ന്യൂഡൽഹി : കേരളത്തിലെ പ്രളയകാലത്ത് വീട്ടിലകപ്പെട്ട അമ്മയെയും കുഞ്ഞിനെയും ധീരമായി രക്ഷിച്ച വ്യോമസേന ഗരുഡ് കമാൻഡോ വിങ് കമാൻഡർ പ്രശാന്ത് നായർക്ക് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള വായുസേനാ മെഡൽ ലഭിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയാണ് പ്രശാന്ത് നായർ. നൂറിലേറെപ്പേരെയാണ് പ്രശാന്ത് നായർ മാത്രം അന്ന് എയർലിഫ്റ്റിംഗ് വഴി രക്ഷപ്പെടുത്തിയത്. രണ്ടു ഗർഭിണികളെ രക്ഷിച്ച ചേതക് ഹെലികോപ്റ്റർ സാരഥി കമാൻഡർ വിജയ് വർമയ്ക്കു ധീരതയ്ക്കുള്ള നവ് സേനാ മെഡലും ലഭിച്ചു. കമാൻഡർ അഭിലാഷ് ടോമിയ്ക്കും സേനാമെഡൽ ലഭിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് ഗോള്‍ഡന്‍ ഗ്ലോബ് പായ്ക്കപ്പലോട്ട മത്സരത്തിലെ ഇന്ത്യന്‍ പ്രതീക്ഷയായ മലയാളി സൈനികന്‍ അഭിലാഷ് ടോമി അപകടത്തില്‍ പെട്ടത്. മൂന്നു ദിവസത്തിനുശേഷം തെരച്ചില്‍ സംഘം കണ്ടെത്തുമ്പോള്‍ അവശനായിരുന്നു അദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. വ്യോമസേനയുടെ കിഴക്കൻ കമാൻഡ് മേധാവിയായ എയർമാർഷൽ രഘുനാഥ് നമ്പ്യാർക്ക് പരംവിശിഷ്ട് സേവാ മെഡലും ലഭിച്ചു. 2017ൽ കണ്ണൂർ വിമാനത്താവളത്തിന്‍റെ റൺവേയിൽ ആദ്യമായി വിമാനം ഇറക്കിയത് അന്നു വ്യോമസേനയിൽ എയർ മാർഷലായ രഘുനാഥ് നമ്പ്യാരായിരുന്നു. അതുപോലെതന്നെ റഫാൽ വിമാനം പരീക്ഷണ പറക്കൽ നടത്തിയത് രഘുനാഥ് നമ്പ്യാരായിരുന്നു. നാളെ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് പുരസ്കാരങ്ങൾ   സമ്മാനിക്കും.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്