പ്രളയകാല രക്ഷ പ്രവർത്തനത്തിന് പ്രശാന്ത് നായർക്ക് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡൽ, അഭിലാഷ് ടോമിക്ക് നവ് സേനാ മെഡൽ

Share

ന്യൂഡൽഹി : കേരളത്തിലെ പ്രളയകാലത്ത് വീട്ടിലകപ്പെട്ട അമ്മയെയും കുഞ്ഞിനെയും ധീരമായി രക്ഷിച്ച വ്യോമസേന ഗരുഡ് കമാൻഡോ വിങ് കമാൻഡർ പ്രശാന്ത് നായർക്ക് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള വായുസേനാ മെഡൽ ലഭിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയാണ് പ്രശാന്ത് നായർ. നൂറിലേറെപ്പേരെയാണ് പ്രശാന്ത് നായർ മാത്രം അന്ന് എയർലിഫ്റ്റിംഗ് വഴി രക്ഷപ്പെടുത്തിയത്. രണ്ടു ഗർഭിണികളെ രക്ഷിച്ച ചേതക് ഹെലികോപ്റ്റർ സാരഥി കമാൻഡർ വിജയ് വർമയ്ക്കു ധീരതയ്ക്കുള്ള നവ് സേനാ മെഡലും ലഭിച്ചു. കമാൻഡർ അഭിലാഷ് ടോമിയ്ക്കും സേനാമെഡൽ ലഭിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് ഗോള്‍ഡന്‍ ഗ്ലോബ് പായ്ക്കപ്പലോട്ട മത്സരത്തിലെ ഇന്ത്യന്‍ പ്രതീക്ഷയായ മലയാളി സൈനികന്‍ അഭിലാഷ് ടോമി അപകടത്തില്‍ പെട്ടത്. മൂന്നു ദിവസത്തിനുശേഷം തെരച്ചില്‍ സംഘം കണ്ടെത്തുമ്പോള്‍ അവശനായിരുന്നു അദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. വ്യോമസേനയുടെ കിഴക്കൻ കമാൻഡ് മേധാവിയായ എയർമാർഷൽ രഘുനാഥ് നമ്പ്യാർക്ക് പരംവിശിഷ്ട് സേവാ മെഡലും ലഭിച്ചു. 2017ൽ കണ്ണൂർ വിമാനത്താവളത്തിന്‍റെ റൺവേയിൽ ആദ്യമായി വിമാനം ഇറക്കിയത് അന്നു വ്യോമസേനയിൽ എയർ മാർഷലായ രഘുനാഥ് നമ്പ്യാരായിരുന്നു. അതുപോലെതന്നെ റഫാൽ വിമാനം പരീക്ഷണ പറക്കൽ നടത്തിയത് രഘുനാഥ് നമ്പ്യാരായിരുന്നു. നാളെ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് പുരസ്കാരങ്ങൾ   സമ്മാനിക്കും.

Read more

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി 'ഫൈവ് ഇൻ വൺ' ഇതിഹാസം വിടവാങ്ങി; സർ ഗാരി സോബേഴ്സ് അന്തരിച്ചു

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി 'ഫൈവ് ഇൻ വൺ' ഇതിഹാസം വിടവാങ്ങി; സർ ഗാരി സോബേഴ്സ് അന്തരിച്ചു

ബ്രിഡ്ജ്‌ടൗൺ: ചരിത്രത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടറും വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസവുമായ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു. വെസ്

59 രൂപയുടെ വടപാവ് ലണ്ടനിൽ ₹830! വില കേട്ട് ഞെട്ടിയാലും ഹാൽദിറാംസിന് മുന്നിൽ നീണ്ട ക്യൂ

59 രൂപയുടെ വടപാവ് ലണ്ടനിൽ ₹830! വില കേട്ട് ഞെട്ടിയാലും ഹാൽദിറാംസിന് മുന്നിൽ നീണ്ട ക്യൂ

ലണ്ടനിൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യൻ ഭക്ഷ്യബ്രാൻഡായ ഹാൽദിറാംസ് വലിയ ശ്രദ്ധ നേടുകയാണ്. ഇന്ത്യയിൽ ഏകദേശം ₹59-ന് ലഭിക്കുന്ന ബോംബെ വടപാവ്, ലണ്

മന്തി കഴിക്കാന്‍ 40 കിലോമീറ്റര്‍ പോകുന്ന പെണ്‍കുട്ടികള്‍, ടൗണില്‍പ്പോയി പച്ചക്കറി വാങ്ങുന്ന അമ്മാമ്മമാര്‍; നട്ടംതിരിയുന്ന ഓട്ടോക്കാര്‍; ‘പ്രിയദര്‍ശിനി’കാലം വിവരിച്ച് വൈറല്‍ പോസ്റ്റ്

മന്തി കഴിക്കാന്‍ 40 കിലോമീറ്റര്‍ പോകുന്ന പെണ്‍കുട്ടികള്‍, ടൗണില്‍പ്പോയി പച്ചക്കറി വാങ്ങുന്ന അമ്മാമ്മമാര്‍; നട്ടംതിരിയുന്ന ഓട്ടോക്കാര്‍; ‘പ്രിയദര്‍ശിനി’കാലം വിവരിച്ച് വൈറല്‍ പോസ്റ്റ്

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് വലിയൊരു സാമൂഹ്യ, സാമ്പത്തിക വിപ്ലവമാണെന്നാണ് സര്‍ക്കാര്‍ അനുകൂല വൃത്തങ്ങളും ഗ്രൂ

സൂര്യ- ജിത്തു മാധവൻ ചിത്രം 'സൂര്യ 47' ചിത്രീകരണം പൂർത്തിയായി, നായിക നസ്രിയ, നിർണായകവേഷത്തിൽ നസ്ലിൻ

സൂര്യ- ജിത്തു മാധവൻ ചിത്രം 'സൂര്യ 47' ചിത്രീകരണം പൂർത്തിയായി, നായിക നസ്രിയ, നിർണായകവേഷത്തിൽ നസ്ലിൻ

തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന 'സൂര്യ 47' ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി