ലിനി...നീ ഇല്ലാത്ത അവന്‍റെ ആദ്യ പിറന്നാൾ; കണ്ണീരണിയിച്ച് സജീഷിന്‍റെ കുറിപ്പ്

ലിനി...നീ ഇല്ലാത്ത അവന്‍റെ ആദ്യ പിറന്നാൾ; കണ്ണീരണിയിച്ച് സജീഷിന്‍റെ കുറിപ്പ്
50437955_2088148584613551_5698015837521182720_n

ഈ കുറിപ്പുവായിച്ചാൽ ആരും ഒരുനിമിഷമെങ്കിലും കരഞ്ഞുപോകും അറിയാതെ ചങ്കു പിടക്കും നിപ വൈറസ് ബാധയെ തുടർന്ന് അകാലത്തിൽ പൊലിഞ്ഞുപോയ  സിസ്റ്റർ ലിനിയുടെ ഭർത്താവ്  സജീഷിന്റേതാണ് കരളലിയിപ്പിക്കുന്ന ഈ കുറിപ്പ്. മകന്‍ റിതുലിന്‍റെ ആറാം പിറന്നാള്‍ ദിനത്തില്‍, ലിനിയില്ലാത്ത അവന്‍റെ ആദ്യ പിറന്നാള്‍ വിശേഷങ്ങളാണ് സജീഷ് പങ്കുവച്ചത്.

സജീഷിന്‍റെ കുറിപ്പ്

റിതുലിന്റെ ആറാം പിറന്നാൾ...

ജന്മദിനങ്ങൾ നമുക്ക്‌ എന്നും സന്തോഷമുളള ദിവസമാണ്‌ അത്‌ മക്കളുടേതാണെങ്കിൽ അതിലേറെ സന്തോഷവും ഒരു ഓർമ്മപ്പെടുത്തലുമാണ്‌.
ലിനി…. നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാൾ.
അവന്‌ ഇന്ന് പുതിയ ഡ്രസ്സും കേക്കും കിട്ടിയതിന്റെ സന്തോഷത്തിലാ…
ചെറുതായി പനി ഉണ്ടെങ്കിലും
അവന്റെ കൂട്ടുകാർക്കൊക്കെ സമ്മാനമായി പെൻസിലും റബ്ബറും ഒക്കെ വാങ്ങിയിട്ടാണ്‌ സ്കൂളിൽ പോയത്‌.

കളിയും ചിരിയും കുസൃതിയും നിറഞ്ഞ ആറു വർഷങ്ങൾ പോയതറിഞ്ഞില്ല.
മോന്‌ ഒരായിരം ജന്മദിനാശംസകൾ നേരുന്നു.
ഉമ്മ ഉമ്മ ഉമ്മ

https://www.facebook.com/sajeesh.puthur/posts/2102290873199322

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്