'വിവാഹിതരായ പുരുഷന്‍മാരോട് ആകര്‍ഷണം തോന്നാറില്ല'; ഷുഐബ് മാലിക്കുമായി പ്രണയത്തിലല്ലെന്ന്‌ പാക് നടി

'വിവാഹിതരായ പുരുഷന്‍മാരോട് ആകര്‍ഷണം തോന്നാറില്ല'; ഷുഐബ് മാലിക്കുമായി പ്രണയത്തിലല്ലെന്ന്‌ പാക് നടി

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഷുഐബ് മാലിക്കും സാനിയ മിര്‍സയും. എന്നാല്‍ ഇരുവരും തമ്മില്‍ വേര്‍പിരിയുകയാണെന്ന വാര്‍ത്തയാണ് കുറച്ച് മാസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ രോഹന്‍ ബൊപ്പണ്ണയുമൊത്തുള്ള സാനിയയുടെ മിക്‌സ്ഡ് ഡബിള്‍സ് ഫൈനല്‍ മത്സരം കാണാന്‍ ഷുഐബ് എത്തിയിരുന്നില്ല. സാനിയയുടെ കരിയറിലെ അവസാന ഗ്രാന്‍സ്ലാം ടെന്നീസ് ടൂര്‍ണമെന്റായിരുന്നു ഇത്. ഏറെ വൈകാരികമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന മത്സരമായിട്ടും ഭര്‍ത്താവായ ഷുഐബ് എത്താത്തത് ഇരുവരും തതമ്മിലുള്ള അസ്വാരസ്യങ്ങള്‍ കാരണമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പാകിസ്താനി നടിയും മോഡലും യുട്യൂബറുമായ ആയിഷ ഒമറുമായുള്ള ഷുഐബിന്റെ ബന്ധമാണ് ഈ വേര്‍പിരിയലിന് കാരണമെന്നും പാക് മാധ്യമങ്ങള്‍ എഴുതി. 2021-ല്‍ ആയിഷയും ഷുഐബു ഒരുമിച്ച് ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ഓക്കെ പാകിസ്താന്‍ എന്ന മാഗസിന് വേണ്ടിയായിരുന്നു ഇത്. ബോള്‍ഡ് ഫോട്ടോഷൂട്ടിനായി ആയിഷ തന്നെ സഹായിച്ചുവെന്ന് പിന്നീട് ഷുഐബ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ആയിഷയും ഷുഐബും തമ്മിലുള്ള സൗഹൃദം വളര്‍ന്നുവെന്നാണ് റിപ്പോട്ടുകളില്‍ പറഞ്ഞിരുന്നത്.

https://www.instagram.com/reel/Cowyx0wJNlt/?utm_source=ig_web_copy_link

എന്നാല്‍ ഇതെല്ലാം നിഷേധിച്ച് ആയിഷ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. വിവാഹം കഴിഞ്ഞതോ, വിവാഹമുറപ്പിച്ചതോ ആയ പുരുഷന്‍മാരോട് ഒരിക്കലും ആകര്‍ഷണം തോറില്ലെന്നാണ് ആയിഷ വ്യക്തമാക്കുന്നത്. മുന്‍ പാക് താരം ഷുഐബ് അക്തറുമായുള്ള അഭിമുഖത്തിനിടേയാണ് പാക് നടിയുടെ വിശദീകരണം. എല്ലാവര്‍ക്കും തന്നെ അറിയാമെന്നും ഇക്കാര്യം പറയാതെ തന്നെ മനസിലാകുമെന്നും ആയിഷ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. മാലിക്ക് നല്ല സുഹൃത്ത് മാത്രമാണെന്ന് നേരത്തെ ആയിഷ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അഭിമുഖത്തില്‍ വിശദീകരണം നല്‍കിയത്.

Read more

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈ: പരന്തൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഒരാഴ്ചയ്ക്കകം രണ്ടിടങ്ങള്‍ ഷോ