സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 57 പേര്‍ രോഗമുക്തരായി

Share

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 65 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച 65 പേരിൽ 34 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യുഎഇ- 22, കുവൈത്ത്- 4, ഒമാന്‍ - 3, നൈജീരിയ- 2, റഷ്യ - 2, സൗദി അറേബ്യ- 1) 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര- 9, തമിഴ്‌നാട്- 9, ഡല്‍ഹി - 3, കര്‍ണാടക - 1, അരുണാചല്‍ പ്രദേശ് - 1, ഗുജറാത്ത് - 1, ഉത്തര്‍പ്രദേശ് - 1) വന്നതാണ്. അഞ്ചു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ രണ്ടു പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ജൂൺ ഏഴിനു തൃശൂര്‍ ജില്ലയില്‍ മരണമടഞ്ഞ കുമാരന്‍ (87) എന്ന വ്യക്തിയുടെ സാംപിളുകള്‍ പരിശോധനയ്ക്കായി എന്‍ഐവി ആലപ്പുഴയില്‍ അയച്ചിരുന്നു. ഇതിൽ കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 13 പേരുടെയും, കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 11 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, പത്തനംതിട്ട, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 4 പേരുടെയും, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും, പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1238 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 905 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

1238 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. എയര്‍പോര്‍ട്ട് വഴി 53,545 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,28,732 പേരും റെയില്‍വേ വഴി 23,296 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 2,07,194 പേരാണ് എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,10,592 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2,08,748 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനിലും 1844 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 206 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4689 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ 98,304 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാംപിള്‍ ഉള്‍പ്പെടെ) സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 93,475 പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 24,508 സാംപിളുകള്‍ ശേഖരിച്ചതില്‍ 22,950 നെഗറ്റീവ് ആയി.

6,364 റിപ്പീറ്റ് സാംപിള്‍ ഉള്‍പ്പെടെ ആകെ 1,31,006 സാംപിളുകളാണ് പരിശോധിച്ചത്. ഇന്ന് പുതുതായി 5 ഹോട്സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ആതവനാട്, കോട്ടയം ജില്ലയിലെ അയ്മനം, മാടപ്പള്ളി, ഇടയിരിക്കപ്പുഴ, കാസര്‍കോട് ജില്ലയിലെ വലിയപറമ്പ് എന്നിവയാണ് പുതിയ ഹോട്സ്‌പോട്ടുകള്‍. നിലവിൽ 163 ഹോട്സ്‌പോട്ടുകളാണ് ഉള്ളത്.

Read more

ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ എല്‍പിജി ടാങ്കറിനുനേരെ ആക്രമണം; 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരെന്ന് എംബസി

ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ എല്‍പിജി ടാങ്കറിനുനേരെ ആക്രമണം; 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരെന്ന് എംബസി

ടെഹ്റാൻ: ഇറാന്റെ സമുദ്രാതിർത്തിയിൽ വെച്ച് ആക്രമണത്തിന് ഇരയായ മൊസാംബിക് പതാകയേന്തിയ ‘ദിശ’ എന്ന എൽപിജി ടാങ്കർ കപ്പലിലെ 28 ഇന്ത്യൻ ജീ

പദവിയല്ല രാജ്യവും വിദ്യാർഥികളുമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്‍റെ രാജി അതിന് ഉദാഹരണം, അമിത് ഷാ

പദവിയല്ല രാജ്യവും വിദ്യാർഥികളുമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്‍റെ രാജി അതിന് ഉദാഹരണം, അമിത് ഷാ

രാജ്യത്തെ യുവാക്കളെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. രാജ്യവും യുവജനങ്ങളും വിദ്യാർഥികളും ഏത് പദവിയേക്കാളും പ്രധാനപ്പെട്ടവരാണ്

നിവിൻ പോളിക്കായി എം.ജി ശ്രീകുമാറിന്റെ ശബ്ദം; ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മാന്ത്രികം പുറത്തിറങ്ങി

നിവിൻ പോളിക്കായി എം.ജി ശ്രീകുമാറിന്റെ ശബ്ദം; ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മാന്ത്രികം പുറത്തിറങ്ങി

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന 'ബത്‌ലഹേം കുടുംബ യൂണിറ്റ്' സിനിമയിലെ ആദ്യ ഗാനം പുറത്ത്. എം.ജി. ശ്രീകുമാറിന്