സിഡ്നി ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി

സിഡ്നി ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി
rohit-richardson.jpg.image.784.410

സിഡ്നിയിൽ നടന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്കു തോൽവി. ടെസ്റ്റ് പരമ്പരയിൽ  ഓസീസിനെതിരെ വിജയം കൊയ്ത ഇന്ത്യയെ 34 റൺസിനു തോൽപ്പിച്ചാണ് ഓസീസിന്റെ മറുപടി.289 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് രോഹിത്തിന്റെ തകർപ്പൻ സെഞ്ചുറിയും (129 പന്തിൽ133), മഹേന്ദ്രസിങ് ധോണിയുടെ അർധസെഞ്ചുറിയും (96 പന്തിൽ 51) ഒരു ഘട്ടത്തിൽ പ്രതീക്ഷ നൽകിയതാണ്. എന്നാൽ, ജൈ റിച്ചാർഡ്സൻ–ജേസൺ ബെഹ്റൻഡ്രോഫ് ഇവരുടെ ബൗളിങ് മികവ് ഇന്ത്യൻ പ്രതീക്ഷകളെ ആസ്ഥാനത്താക്കുകയായിരുന്നു.50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 254 റൺസെടുത്ത് ഇന്ത്യ ഓസീസിനോട് തോൽവി സമ്മതിക്കുകയായിരുന്നു. ഓസീസിനായി റിച്ചാർഡ്സൻ 10 ഓവറിൽ 26 റൺസും ബെഹ്റെൻഡ്രോഫ് 10 ഓവറിൽ 39 റൺസും എടുത്ത് അരങ്ങേറ്റം കുറിച്ചു.പരമ്പരയിലെ രണ്ടാം മൽസരം ചൊവ്വാഴ്ച നടക്കും.
ഇന്ത്യയ്ക്കായി ഏകദിനത്തിൽ 10,000 റൺസ് പൂർത്തിയാക്കുന്ന അഞ്ചാമത്തെ താരമായി ധോണിയും, ഇന്ത്യ–ഓസ്ട്രേലിയ ഏകദിനങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരമായി രോഹിത് ശർമ മാറിയതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം.

Read more

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ദാവോസ്: ഗീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന് ലോക സാമ്പത്തിക ഫോറത്തിൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ്

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല പുതിയ വൈസ് ചാന്‍സലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചുകൊണ്ട് ലോക് ഭവന്‍ ഔദ്യോഗിക വിജ്ഞാപനം പുറത്തി

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

കോഴിക്കോട് ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോ