തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസഘടനയിൽ അടിമുടി മാറ്റം. ഒന്നുമുതൽ 12 ണ്ടാം ക്ലാസ്സുവരെയുള്ള വിദ്യാഭ്യാസം ഒരു ഡയറക്ടറേറ്റിനു കീഴിലാക്കണമെന്ന് ഡോ. എം.എ. ഖാദര്‍ ചെയര്‍മാനായ വിദഗ്ധസമിതി ശുപാർശ. ശുപാർശ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണവും ഏകോപനവും സ്കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിക്ഷിപ്തമാക്കണം. വിദ്യാഭ്യാസ സംവിധാനത്തിലെ അടിസ്ഥാന പ്രവര്‍ത്തന ഘടകം സ്കൂളായിരിക്കും. നാഷണല്‍ സ്കില്‍ ക്വാളിഫയിംഗ് ഫ്രെയിംവര്‍ക്കിന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളുകളും സെക്കന്‍ഡറി സ്കൂളുകളായി മാറ്റേണ്ടതാണ്. മൂന്നു വയസു മുതല്‍ സ്കൂള്‍ പ്രവേശനപ്രായം വരെ കുട്ടികള്‍ക്കു പ്രീ സ്കൂളിംഗ് സൗകര്യം ഒരുക്കണം. അംഗീകാരമില്ലാത്ത പ്രീ സ്കൂള്‍ അധ്യാപക പരിശീലന കേന്ദ്രങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കണം. റവന്യുജില്ലാതല വിദ്യാഭ്യാസ ഓഫീസ് ഉണ്ടാകണം. ഇതിനായി ജോയിന്റ് ഡയറക്ടര്‍ ഓഫ് സ്കൂള്‍ എഡ്യൂക്കേഷന്‍ എന്ന തസ്തികയുണ്ടാക്കണം. ഇപ്പോള്‍ പ്രഖ്യാപിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് വിദ്യാഭ്യാസ രംഗത്ത് കേരള എഡ്യൂക്കേഷന്‍ സര്‍വീസ് എന്ന നിലയില്‍ വികസിപ്പിക്കണം.
വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്താൻ അധ്യാപക യോഗ്യതകളുയർത്തണമെന്ന് സമിതി ശുപാർശ ചെയ്യുന്നു. പ്രൈമറിതലത്തിൽ (ഒന്നുമുതൽ ഏഴുവരെ) ബിരുദം അടിസ്ഥാന യോഗ്യതയാകണം.സ്ഥാപന മേധാവികളെ ഹെഡ്മാസ്റ്ററിനു പകരം പ്രിൻസിപ്പൽ എന്ന പദവിയിലേക്ക്മാറ്റാനും സമിതി ശുപാർശ ചെയ്യുന്നു. റിപ്പോര്‍ട്ട് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിച്ചു. ജി. ജ്യോതിചൂഡന്‍, ഡോ. സി. രാമകൃഷ്ണന് എന്നിവരാണു സമിതിയിലെ അംഗങ്ങള്‍.