പോരുവഴി മലനട ക്ഷേത്രത്തിൽ ഇത്തവണ ദുര്യോധനന് വഴിപാടായി കിട്ടിയത് 101 കുപ്പി ഓൾഡ് മങ്ക് റം

1

മുത്തപ്പനും കുട്ടിചാത്തനുമൊക്കെ മദ്യം വഴിപാടായി നൽകുന്ന ഒട്ടനവധി ക്ഷേത്രങ്ങളുണ്ട് കേരളത്തിൽ. അത്തരത്തിൽ കള്ള് വഴിപാടായി നൽകുന്നൊരു ക്ഷേത്രം കൊല്ലം ജില്ലയിലുമുണ്ട്. പ്രശസ്തമായ പോരുവഴി മലനട ദുര്യോധന ക്ഷേത്രം. പോരുവഴി മലനട ക്ഷേത്രത്തില്‍ ഇത്തവണ വഴിപാടായി ലഭിച്ചത് വെറും കള്ളല്ല. കള്ളിന് പകരമായി ഒരു ഭക്തൻ സമർപ്പിച്ചിരിക്കുന്നത് 101 കുപ്പി ഓൾഡ് മങ്ക് റം ആണ്. മാര്‍ച്ച് 22 നാണ് ഉത്സവം. ഇതിന് മുന്നോടിയായി ഉത്സവത്തിന്റെ കൊടിയേറ്റ് നടന്ന 15ഞ്ചാം തീയതിയാണ് ഒരു ഭക്തന്‍ 101 കുപ്പി മദ്യം വഴിപാടായി എത്തിച്ചത്.

ദുര്യോധനൻ മലനടയിൽ എത്തിയപ്പോൾ ദാഹം തോന്നുകയും തൊട്ടടുത്ത വീട്ടിലെത്തി വെള്ളം ചോദിച്ചപ്പോൾ കള്ള് നൽകുകയും ചെയ്തു. ഇതിന്‍റെ പേരിലാണ് പോരുവഴി ദുര്യോധന ക്ഷേത്രത്തിൽ കള്ള് വഴിപാടായി നൽകുന്ന പതിവ് തുടങ്ങിയത്. ദുര്യോധനൻ മുതൽ ദുശ്ശള വരെ 101 പേർക്കായി മലനട ഗ്രാമത്തിൽ പല സ്ഥലങ്ങളിലായി ക്ഷേത്രങ്ങളുണ്ട്. ഈ 101 പേർക്കായാണ് ഓൾഡ് മങ്ക് റം ക്ഷേത്രത്തിൽ സമർപ്പിച്ചത്.

കിരണ്‍ ദീപ് എന്നയാള്‍ വഴിപാടായി ലഭിച്ച മദ്യത്തെക്കുറിച്ച് വിവരിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതോടെ ഇത് വൈറലായി