ലക്നൗ: ഉത്തര്‍പ്രദേശില്‍ കിണറ്റില്‍ വീണ് 11 പേര് മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.15 പേരെ നാട്ടുകാര്‍ രക്ഷിച്ചു.
കുശിനഗറില്‍ വിവാഹ പരിപാടിക്കിടെയാണ് സംഭവം. ഹല്‍ദി ചടങ്ങ് കാണാനായി അതിഥികള്‍ കൂട്ടത്തോടെ സ്ലാബില്‍ ഇരുന്നപ്പോഴാണ് അപകടം സംഭവിച്ചത്. സ്ത്രീകളും പെണ്‍കുട്ടികളും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്.
അമിതഭാരം മൂലം സ്ലാബ് തകര്‍ന്ന് അതിഥികള്‍ കിണറ്റില്‍ വീഴുകയായിരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലുലക്ഷം രൂപ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചതായി കുശിനഗര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.