പ്രവാസികൾക്ക് ആശ്വാസം; പതിനാറ് രാജ്യങ്ങൾ കൂടി കൊവീഷീൽഡിന് അംഗീകാരം നൽകി

1

ന്യൂഡൽഹി: കൊവീഷീൽഡ് വാക്‌സിന് പതിനാറ് യൂറോപ്യൻ രാജ്യങ്ങളിൽ അംഗീകാരം. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ സിഇഒ അദാർ പുനേവാലയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് ഇതൊരു ശുഭവാർത്തയായിരിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ഫിൻലാൻഡ്, ജർമനി, ഗ്രീസ്, ഹംഗറി, ഐസ്ലാ‌ൻഡ്, അയർലാൻഡ്, ലാറ്റിവിയ, നോർത്ത്‌ലാൻഡ്, സ്ലോവേനിയ, സ്‌പെയിൻ, സ്വീഡൻ, സ്വിറ്റ്‌സർലാൻഡ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലാണ് കൊവീഷീൽഡിന് അംഗീകാരം ലഭിച്ചത്.

കൊവീഷീൽഡിന്റെ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് ഈ രാജ്യങ്ങളിൽ പ്രവേശനാനുമതി ലഭിക്കും. ഫൈസര്‍, മോഡേണ, അസ്ട്രാസെനെക്ക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ കൊവിഡ് വാക്സിനുകൾക്ക് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി നേരത്തെ ഔദ്യോഗികമായി അംഗീകാരം നൽകിയിരുന്നു.