പുതുവത്സരദിനത്തില്‍ ദിനത്തില്‍ നടത്തിയ ഫ്ലാഷ്മോബ് 1 നല്കിയ വന്പിച്ച വിജയത്തിന്റെ പ്രചോദനാവും പ്രേരണയും ഉള്‍ക്കൊണ്ടു ജൂലൈ ഇരുപത്തിരണ്ടാം തീയതി കൈരളി സിങ്കപ്പൂര്‍ ഓര്ച്ചാഡില് സംഘടിപിച്ച ഫ്ലാഷ്മോബ് 2 വന്‍ ജനശ്രദ്ധ പിടിച്ചു പറ്റി. വിദേശികളും സ്വദേശികളും ആയ വന്‍ ജനാവലി ഇതിനു സാക്ഷ്യം വഹിച്ചു . ഫ്ലാഷ് മോബ് 1സിങ്കപ്പൂര്‍ ടൂറിസം ഇന്ത്യന്‍ ജനതയിലേക്ക് എത്തിക്കുക എന്ന് ഉദ്ദേശത്തോടെ ആയിരുന്നെങ്കില്‍ ഫ്ലാഷ്മോബ് 2 സിങ്കപ്പൂര്‍ നാഷണല്‍ ഡേ ഉം സിങ്കപ്പൂര്‍ ടൂറിസം പ്രൊമോഷനും ലക്ഷ്യമാക്കി നടത്തിയതായിരുന്നു ഇത് . മലയാളികള്‍ക്ക് പുറമേ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അമ്പതോളം ഡാന്‍സേര്‍സ് പങ്കെടുത്ത ഈ പ്രോഗ്രാം ഇന്ത്യന്‍ കമ്മ്യൂണിറ്റി യുടെ ഐക്യം കൂടി കാട്ടിത്തരുന്ന ഒന്നായി മാറി .
ഈ സംരഭത്തിനു പിന്നില്‍ മുഖ്യമായും ചുക്കാന്‍ പിടിച്ചത് അനുപ് സിദ്ധാര്‍ഥ് , വീണ മധു , ഗായത്രി എന്നിവരായിരുന്നു. സംരഭത്തിനു മുന്നോടിയായി റിപബ്ലിക് പോളിടെക്നിക് ഇല് സംഘടിപിച്ച നിരവധി പരിശീലന ക്ലാസുകള്‍ ഫ്ലാഷ് മോബ് 2 വന്‍വിജയമാക്കാന്‍ ഏറെ സഹായിച്ചു.
കൈരളി സിങ്കപ്പൂര്‍ ന്റെ രണ്ടാമത്തെ ഫ്ലാഷ്മോബ് സംരഭമായ ഫ്ലാഷ്മോബ് 2 നല്കിയ വിജയം വീണ്ടും പുതിയ പുതിയ സംരഭങ്ങളെ പറ്റി ആലോചിക്കാന്‍ പ്രേരണ നല്കുന്നു എന്ന് സംഘാടകര്‍ പറഞ്ഞു. ഓര്ച്ചാഡില് നടന്ന ഫ്ലാഷ്മോബിനെ പറ്റി അറിഞ്ഞു വിവിധ വന്‍കിട ഷോപിംഗ് കോമ്പ്ലെക്സ് അധികൃതര്‍ താല്പര്യം അറിയിച്ചുകൊണ്ട് അഭ്യര്‍ത്ഥനയുമായി സമീപിച്ചിരിക്കുകയാണ് . ഫ്ലാഷ് മോബ് 2 എന്നാ ചിന്തയുടെ ആരംഭഘട്ടത്തില്‍ തന്നെ ഇത് നടത്താന്‍ ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്ത ഒര്ചാടില് പ്രവര്‍ത്തിക്കുന്ന ചിരാസ് ഷോപ്പ് ഉടമകള്‍ക്കുള്ള നന്ദിയും സംഘാടകര്‍ രേഖപെടുത്തി .
Video Courtesy : Kairali Singapore