സിംഗപൂര്‍ മാരത്തോണ്‍ ഡിസംബര്‍ 2 ന്

0

ലോകത്തിലെ ജീവിച്ചിരിക്കുന്ന  ഏറ്റവും പ്രായം കൂടിയ മാരത്തോണ്‍ ഓട്ടകാരനായ ഫൌജ സിംഗ് ഞായറാഴ്ച നടക്കുന്ന സിംഗപൂര്‍ മാരത്തോണില്‍ പങ്കെടുക്കും. ഇന്ത്യയില്‍ ജനിച്ച ഫൌജ 1992 ലണ്ടനിലേക്ക് കുടിയേറിയിരുന്നു. 1947  കായികലോകം വിട്ട ഫൌജ ഒരു വേള്‍ഡ്‌ റെക്കോര്‍ഡിനും ഉടമയാണ്. 101 വയസുള്ള ഫൌജ 2003 ലെ ടോറാന്ടോ മാരത്തോണില്‍ 90 വയസിനു മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ പങ്കെടുത്താണ് ഈ നേട്ടം കൈവരിച്ചത്. അഞ്ചു മണിക്കൂര്‍ നാല്‍പത്‌ മിനിറ്റില്‍ ആണ് ഓട്ടം പൂര്‍ത്തിയാക്കിയത്. സ്പോര്‍ട്സ് കെയര്‍ ഫൌണ്ടേഷന്‍ അവെര്‍നെസ്സ് എന്ന ലക്ഷ്യവുമായാണ് ഫൌജ സിംഗപൂര്‍ മാരത്തോണില്‍ പങ്ങെടുക്കുന്നത് .
 
സിംഗപ്പൂര്‍ സ്പോര്‍ട്സ് കൌണ്‍സില്‍ ഓര്‍ഗനൈസ് ചെയ്യുന്ന  സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേട് മാരത്തോണ്‍ സിങ്കപൂര്‍ (SCMS) ഡിസംബര്‍ രണ്ടിന് നടക്കും. മൂന്നു  സ്റ്റാര്‍ട്ട്‌  പൊസിഷനുകളില്‍ നിന്നായി ലോക മാരത്തോണ്‍ പ്രേമികളും കായിക താരങ്ങളുമായി പതിനായിരത്തോളം പേര്‍ പങ്കാളികളാകും . എസ്പ്ലനേഡും, സിംഗപ്പൂര്‍ ഫ്ലെയര്‍, ഓര്‍ചെഡ് എന്നിവിടങ്ങള്‍ സ്റ്റാര്‍ട്ടിങ് പോയിന്റുകള്‍ ആണ്.

“റണ്‍ ഫോര്‍ എ റീസണ്‍“ ആണ് ഈ വര്‍ഷത്തെ തീം. 2011  വര്‍ഷം SCMS  ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്‌ലെറ്റിക് ഫെഡറേഷന്‍റെ ഗോള്‍ഡ്‌ ലേബേല്‍ നിലവാരം നേടി. ഫുള്‍ മാരത്തോണ്‍ , ഹാഫ് മാരത്തോണ്‍ , 10 KM എന്നിവയാണ് വിവിധ വിഭാഗങ്ങള്‍.

2002 ആരംഭത്തില്‍ ആറായിരം പേരില്‍ തുടങ്ങിയ മാരത്തോണ് ആണ് 2011 ആയപ്പോള്‍ അറുപത്തി അയ്യായിരം പേരുടെ പങ്കാളിത്ത വിപ്ലവം നേടിയത്.