സൂര്യതാപത്തില്‍ വീഴ്ചയുണ്ടാകുന്ന പക്ഷം 2030 മുതല്‍ ഭൂമി, മഞ്ഞു കൊണ്ട് മൂടപ്പെടുമെന്നു സൗരഗവേഷകര്‍.
2.6 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ കനത്ത തണുപ്പിനാല്‍ ഭൂഖണ്ഡങ്ങളിലും, ധ്രുവ പ്രദേശങ്ങളിലും, മറ്റു പല ഭാഗങ്ങളിലും ഐസ് പാളികള്‍ രൂപപ്പെട്ടു. ഹിമയുഗം അല്ലെങ്കില്‍ ഐസ് ഏജ് എന്ന് വിശേഷിപ്പിക്കുന്നു ഈ പ്രതിഭാസത്തെ, വീണ്ടുമിതാ ചെറിയ തോതില്‍ ആ ദുരന്തം 2030 മുതല്‍ 2040 വരെ വീണ്ടും സംഭവിക്കാന്‍ പോകുന്നു. UK യിലെ യൂണിവേര്‍സിറ്റി ഓഫ് നോര്‍തുംബ്രിയയിലെ സൗരഗവേഷകരാണ് 2030 മുതല്‍ ഐസ് ഏജ് ആയിരിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.
സൂര്യനിലെ ദ്രാവക ചലനം സൂര്യതാപത്തില്‍ വീഴ്ച്ചയുണ്ടാക്കിയേക്കാമെന്നാണ് നിരീക്ഷണത്തില്‍ തെളിയുന്നത്. ലാന്‍ഡിഡ്നോയില്‍ നാഷണല്‍ ആസ്ട്രോണമി മീറ്റിങ്ങില്‍ പ്രൊഫസര്‍ വാലെന്‍റ്റൈന സര്‍കോവ ഇതിനെക്കുറിച്ച് വിശദീകരിച്ചു. സണ്‍ സ്പോട്ട് കുറയുന്ന ഈ അവസ്ഥയെ മൌണ്ടര്‍ മിനിമം എന്ന് പറയുന്നു. ഈ അവസ്ഥയില്‍ ഭൂമി തണുത്തുറയാം, പതിനേഴാം നൂറ്റാണ്ടില്‍ തെംസ് നദി തണുത്തുറഞ്ഞ പോലെ.
മുന്‍പ് മുന്‍ നാസ കണ്‍സള്‍ടന്റും, ബഹിരാകാശ പേടക എഞ്ചിനീയറുമായ ജോണ്‍, തന്റെ 'ഡാര്‍ക്ക് വിന്റര്‍' എന്ന പുസ്തകത്തില്‍ ഇതിനെക്കുറിച്ച് എഴുതിയിരുന്നു.