2032 ഒളിമ്പിക്‌സിന് വേദിയാകാനൊരുങ്ങി ബ്രിസ്‌ബെയ്ന്‍; ഗെയിംസിന് വേദിയാകുന്ന മൂന്നാമത്തെ ഓസ്‌ട്രേലിയന്‍ നഗരം

Share

ടോക്യോ: 2032-ലെ ഒളിമ്പിക്‌സിനുള്ള വേദിയായി ഓസ്‌ട്രേലിയന്‍ നഗരമായ ബ്രിസ്‌ബെയ്‌നെ തിരഞ്ഞെടുത്തു. ബുധനാഴ്ച അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയാണ് (ഐ.ഒ.സി) പ്രഖ്യാപനം നടത്തിയത്. മെല്‍ബണും സിഡ്‌നിക്കും ശേഷം ഒളിമ്പിക്‌സിന് വേദിയാകുന്ന മൂന്നാമത്തെ ഓസ്ട്രേലിയൻ നഗരമാണ് ബ്രിസ്‌ബെയ്ന്‍.

അമേരിക്കയ്ക്ക് ശേഷം മൂന്ന് വ്യത്യസ്ത നഗരങ്ങളില്‍ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ഓസ്‌ട്രേലിയ മാറി. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പ്രഖ്യാപനം കാണാന്‍ ബ്രിസ്‌ബെയ്‌നിലെ വലിയ സ്‌ക്രീനിനു മുന്നില്‍ ജനക്കൂട്ടം തടിച്ച് കൂടിയിരുന്നു.

നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ബ്രിസ്‌ബെയ്ന്‍ കഴിഞ്ഞ മാസമാണ് എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ അംഗീകാരം നേടിയത്. ഇന്‍ഡൊനീഷ്യ, ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ്, ചൈന, ദോഹ, ജര്‍മ്മനിയുടെ റുര്‍ വാലി മേഖല എന്നിവയുള്‍പ്പെടെ നിരവധി നഗരങ്ങള്‍ 2032-ലെ ഗെയിംസ് നടത്താന്‍ പരസ്യമായി താത്പര്യം പ്രകടിപ്പിച്ചിരുന്നു.

Read more

വാൾ സ്ട്രീറ്റ് ജേർണലിന്റെ അന്വേഷണ പരമ്പര 'ദ ഫേസ്ബുക്ക് ഫയൽസ്' സിനിമയാകുന്നു; 'ദ സോഷ്യൽ റെക്കണിങ്' രണ്ടാം ട്രെയ്‌ലർ പുറത്ത്

വാൾ സ്ട്രീറ്റ് ജേർണലിന്റെ അന്വേഷണ പരമ്പര 'ദ ഫേസ്ബുക്ക് ഫയൽസ്' സിനിമയാകുന്നു; 'ദ സോഷ്യൽ റെക്കണിങ്' രണ്ടാം ട്രെയ്‌ലർ പുറത്ത്

പ്രശസ്ത ഹോളിവുഡ് തിരക്കഥാകൃത്തും അക്കാദമി അവാർഡ് ജേതാവുമായ ആരോൺ സോർക്കിൻ ഒരുക്കുന്ന 'ദ സോഷ്യൽ റെക്കണിങ്' എന്ന ചിത്രത്തി

സുകുമാര കുറുപ്പ് ബ്രൂണെയിൽ ഇല്ല; പുറത്തുവന്ന പാസ്പോര്‍ട്ട് രേഖകള്‍ കുറുപ്പിൻ്റേതല്ലെന്ന് സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്

സുകുമാര കുറുപ്പ് ബ്രൂണെയിൽ ഇല്ല; പുറത്തുവന്ന പാസ്പോര്‍ട്ട് രേഖകള്‍ കുറുപ്പിൻ്റേതല്ലെന്ന് സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്

തൃശൂർ; നാല് പതിറ്റാണ്ടിലേറെയായി കേരള പൊലീസിനെ വട്ടംകറക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെ