'അമ്മ അരികിലില്ലാത്ത ആനിക്ക് ഞാൻ ഒരു അമ്മയാണ്; ഷാജി കൈലാസ്

Share

ഇരുപത്തിനാലാം വിവാഹ വാർഷികത്തിൽ ഭാര്യ ആനിയെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് സംവിധായകൻ ഷാജി കൈലാസ്. അവതാരകയായ ടെലിവിഷന്‍ പരിപാടിയില്‍ ആനി നടത്തിയ ചില പ്രസ്താവനകള്‍ സ്ത്രീവിരുദ്ധവും പിന്തിരിപ്പനുമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. നടിമാരായ നവ്യ നായര്‍, നിമിഷ സജയന്‍ തുടങ്ങിയവരുമായുള്ള സംഭാഷണങ്ങളിലെ ഭാഗങ്ങള്‍ വച്ച് ഒട്ടേറെ ട്രോളുകളും ആഴ്‍ചകള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയിരുന്നു. എന്നാല്‍ താന്‍ പറഞ്ഞ പലതും വളച്ചൊടിക്കപ്പെടുകയായിരുന്നെന്നും മുഴുവന്‍ അഭിമുഖവും കാണാത്തവരാണ് ആക്ഷേപങ്ങളുമായി എത്തിയതെന്നുമായിരുന്നു ആനിയുടെ പ്രതികരണം. ഇപ്പോഴിതാ ആ അഭിപ്രായത്തെ പിന്താങ്ങുകയാണ് ഭര്‍ത്താവും സംവിധായകനുമായ ഷാജി കൈലാസ്. തങ്ങളുടെ 24-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ എഴുതിയ കുറിപ്പിലാണ് ആനി പറഞ്ഞത് വളച്ചൊടിക്കപ്പെടുകയായിരുന്നെന്ന് ഷാജി കൈലാസും പറയുന്നത്.

ഷാജി കൈലാസിന്റെ കുറിപ്പ് വായിക്കാം:

ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ മനോഹരമായ 24 വർഷങ്ങൾ… ഞാനും എന്റെ ആനിയും ഒന്നിച്ചുള്ള മനോഹരമായ യാത്ര തുടരുകയാണ്… പരസ്പര ബഹുമാനത്തോടും സ്നേഹത്തോടും തുല്യതയോടും കൂടിയുള്ള ഈ യാത്രയിൽ കൂട്ടും കരുത്തുമായി നിൽക്കുന്ന ഏവർക്കും ഒത്തിരിയേറെ നന്ദി…

ഞാനീ ലോകത്ത് ഏറ്റവുമധികം ബഹുമാനിക്കുന്ന, ഒരു പുൽനാമ്പിനെ പോലും വേദനിപ്പിക്കുവാൻ ആഗ്രഹിക്കാത്ത ആനിയെ സ്വന്തമാക്കിയ എന്നെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ ഞാൻ തന്നെയാണ്. സന്തോഷങ്ങളും പരിഭവങ്ങളും പങ്കുവയ്ക്കുവാൻ അമ്മ അരികിലില്ലാത്ത ആനിക്ക് ഞാൻ ഒരു അമ്മയാണ്…അവളുടെ എല്ലാമാണ്…

വളച്ചൊടിക്കപ്പെട്ട പലതിനും മുന്നിൽ അവൾ തളർന്നേക്കാം… സങ്കടപ്പെട്ടേക്കാം…പക്ഷേ പതറാതെ തളരാതെ അവൾക്ക് കരുത്തായി ഇന്നും എന്നും ഞാൻ കൂടെയുണ്ടാകും…

ലോകം മുഴുവൻ വിഷമിക്കുന്ന ഈ ഒരു വേളയിൽ ഞങ്ങൾക്കും ആഘോഷങ്ങൾ ഇല്ല…വേഗം ലോകം മുഴുവൻ സുഖം പ്രാപിക്കട്ടെ…എല്ലാവർക്കും നന്മയും ആരോഗ്യവും നേരുന്നൂ…

Read more

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

നേരത്തെ പ്രതിദിനം 16,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം 10,000 രൂപയിൽ താഴെ മാത്രമായി ചുരുങ്ങി