25 ഡോളറിന് ടാബ്ലെറ്റ് കമ്പ്യൂട്ടര്‍!

0

ഇന്ത്യ വികസിപ്പിച്ചെടുത്ത വിലകുറഞ്ഞ ആകാശ്‌ ടാബ്ലെറ്റിന്‍റെ അഡ്വാന്‍സ്ഡ് വേര്‍ഷന്‍ ആകാശ്‌-2 ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ്മുഖര്‍ജി ലോഞ്ച് ചെയ്തു. 1130 രൂപയ്ക്കാണ് ( ഏകദേശം 25 സിംഗപ്പൂര്‍ ഡോളര്‍ ) കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ടാബ്lലെറ്റ് കമ്പ്യൂട്ടര്‍ എത്തിക്കുന്നത്. 2263 രൂപ വിലയുള്ള ആകാശ്‌-2 ടാബ്ലെറ്റ് കേന്ദ്ര ഗവണ്‍മെന്റ് അമ്പതു ശതമാനം സബ്സിഡി നല്‍കിയാണ് വിദ്യാര്തികള്‍ക്ക് വിതരണം ചെയ്യുന്നത്. മറ്റുള്ളവര്‍ക്ക് ഇത് 3500 രൂപക്കാണ് വില്‍ക്കുന്നത്‌.

ഐഐടി ബോംബെയും സി-ഡാക്കും ചേര്‍ന്നാണ് ആകാശ്‌-2 വികസിപ്പിച്ചെടുത്തത്. യുകെ ആസ്ഥാനമായ ഡാറ്റാവിന്‍ഡ്‌ ആണ് ഇതിന്റെ നിര്‍മ്മാണം.
2010-ല്‍ 49 ഡോളര്‍ നിരക്കില്‍ ടാബ്ലെറ്റ് ആകാശ് ലോഞ്ച് ചെയ്തുകൊണ്ട് ലോകശ്രദ്ധ നേടിയിരുന്നു. പുതിയ ടാബ്ലെറ്റ് പഴയതിനേക്കാള്‍  മൂന്നിരട്ടി പ്രോസസ്സിംഗ് ശക്തിയുമായാണ് എത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ്‌ 4.0.3 ആണ് ഇതിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. ആകാശ്‌-2 നാല് വ്യത്യസ്ത മോഡലുകളില്‍ ലഭ്യമാണ്.


വിദ്യാഭ്യാസ മേഘലയുടെ പുരോഗതിയെ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഈ സംരംഭം. സംസ്ഥാന സര്‍ക്കാരുകളെയും കൂട്ട് പിടിച്ച് കൂടുതല്‍ സബ്സിഡി നല്‍കി വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രീ ആയി നല്‍കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നു ഡാറ്റാവിന്‍ഡ്‌ സിഇഒ സുനീത് തുലി പറഞ്ഞു.