വുഡ് ലാണ്ട്സ് :സിംഗപ്പൂരിനെക്കുറിച്ചു ഒരിക്കലെങ്കിലും കേട്ടിട്ടുള്ളവരെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് സിംഗപ്പൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അപ്രഖ്യാപിത സമരം . സമരത്തിന് സാക്ഷ്യം വഹിച്ചു പരിചയമില്ലാത്ത സിംഗപ്പൂരില്‍ 26 വര്‍ഷത്തിനു ശേഷം സമരത്തിന് വേദിയായി. ഉയര്‍ന്ന ശമ്പളം വേണമെന്നാവശ്യപ്പെട്ട് സിംഗപ്പൂരിലെ ചൈനീസ് ബസ് ഡ്രൈവര്‍മാരാണ് സമരം നടത്തിയത്. രണ്ടു ദിവസം നീണ്ട സമരം ബുധനാഴ്ചയാണ് അവസാനിച്ചത്.
സമരത്തിലേര്‍പ്പെട്ട ഡ്രൈവര്‍മാര്‍ എല്ലാവരും ഹാജരായിട്ടുണ്ടെന്നും, സര്‍വീസുകളെല്ലാം പഴയ പടി നടക്കുന്നുണ്ടെന്നും ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകളുടെ നടത്തിപ്പുകാരായ എസ്എംആര്‍ടി (SMRT) അറിയിച്ചു .171 ഡ്രൈവര്‍മാരാണ് സമരത്തില്‍ പങ്കെടുത്തത് .തിങ്കളാഴ്ച 171 പേരും ചൊവ്വാഴ്ച 88 പേരും ജോലിയില്‍ നിന്ന് വിട്ടുനിന്നു .ഇതില്‍ 4 പേരെ പോലിസ് അറസ്റ്റ് ചെയ്തു നടപടികള്‍ എടുക്കുന്നതയാണ് റിപ്പോര്‍ട്ട് .ഡ്രൈവര്‍മാര്‍ ശക്തമായ നിയമലംഘനം നടത്തിയതായി സിംഗപ്പൂര്‍ ഗവണ്മെന്റ് ആരോപിച്ചു .പൊതുജനങ്ങള്‍ക്ക് തടസം സ്രഷ്ടിക്കുന്ന ഇത്തരം സമരമുറകള്‍ എന്ത് കാരണം കൊണ്ടായാലും നിയമനടപടികളിലൂടെ നേരിടും എന്നാണ് സര്‍ക്കാര്‍ പറയുന്നത് .എന്നാല്‍ ജീവനക്കാരുടെ പരാതി ഗൗരവമായി തന്നെ പരിഗണിക്കാന്‍ ശ്രമിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു .ചൈനീസ് എംബസ്സി പ്രശ്നത്തില്‍ ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുണ്ട് .

തങ്ങളുടെ അതെ ജോലി ചെയ്യുന്ന മലെഷ്യയിലുള്ളവര്ക്ക് ലഭിക്കുന്ന ശമ്പളം തന്നെ ലഭിക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. 171ഓളം ചൈനീസ് ഡ്രൈവര്‍മാരാണ് സമരത്തില്‍ പങ്കെടുത്തത്. ചൈനീസ് ഡ്രൈവര്‍മാരുടെ ആവശ്യം അങ്കീകരിക്കാനാകില്ലെന്നും, അവര്‍ക്കാവശ്യമായ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും എസഎംആര്ടി പറഞ്ഞു.
സിംഗപ്പൂരില്‍ വളരെ അപൂര്‍വ്വമായിട്ടാണ് സമരം നടക്കാറുള്ളത്. സര്‍ക്കാര്‍ അധികൃതര്‍ തരുന്ന വിവര പ്രകാരം സിംഗപ്പൂരില്‍ ഇതിനു മുന്നേ സമരം നടന്നത് 1986 ലാണ്. നിയമവിരുദ്ധമായി സമരം ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം തടവോ, 1636 യുഎസ് ഡോളറുമാണ് ശിക്ഷ.