ഗാലക്‌സി എസ് 3 യുടെ വില്‍പ്പന 10 ദശലക്ഷം കടന്

സാംസങിന്റെ ആന്‍ഡ്രോയിഡ് സൂപ്പര്‍ഫോണ്‍ ആയ ഗാലക്‌സി എസ് 3 യുടെ വില്‍പ്പന 10 ദശലക്ഷം കടന്നതായി റിപ്പോര്‍ട്ട്

സാംസങിന്റെ ആന്‍ഡ്രോയിഡ് സൂപ്പര്‍ഫോണ്‍ ആയ ഗാലക്‌സി എസ് 3 യുടെ വില്‍പ്പന 10 ദശലക്ഷം കടന്നതായി റിപ്പോര്‍ട്ട്. യോന്‍ഹാപ് വാര്‍ത്താഏജന്‍സിയോട് സംസാരിക്കവെ, സാംസങ് മൊബൈല്‍ വിഭാഗം മേധാവി ഷിന്‍ ജോങ്-ക്യുന്‍ ആണ് ഇക്കാര്യം അറിയിച്ചത്.  ജൂലായ് അവസാനമാകുമ്പോഴേക്കും ഗാലക്‌സി എസ് 3 യുടെ 10 ദശലക്ഷം യൂണിറ്റ് വില്‍ക്കാനാകുമെന്നാണ് സാംസങ് മുമ്പ് പറഞ്ഞത്. ഇപ്പോള്‍ തന്നെ ആ നാഴികക്കല്ല് പിന്നിടാന്‍ സാംസങിന് കഴിഞ്ഞുവെന്നാണ് ഷിന്നിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. വിപണിയിലെത്തി രണ്ടുമാസം കൊണ്ടാണ് ഗാലക്‌സി എസ് 3 ക്ക് ഈ നേട്ടം കൈവരിക്കാനായത്. ഇതിന്റെ മുന്‍ഗാമിയായ ഗാലക്‌സി എസ് 2 ന്റെ വില്‍പ്പന 10 ദശലക്ഷം പിന്നിടാന്‍ അഞ്ചു മാസമെടുത്തു.  ആപ്പിളിന്റെ പുതിയ ഐഫോണ്‍ രംഗത്തെത്താന്‍ കുറഞ്ഞത് ഒരു മാസമെങ്കിലും കഴിയണം. ആ നിലയ്ക്ക് നിലവില്‍ വിപണിയിലുള്ള സൂപ്പര്‍ഹിറ്റ് ഗാലക്‌സി എസ് 3 തന്നെ എന്നുറപ്പിക്കാം.  ഗാലക്‌സി എസ് 3 യെക്കൂടി ഉന്നംവെച്ചാണ് അമേരിക്കയില്‍ സാംസങിനെതിരെ ആപ്പിള്‍ പേറ്റന്റ് കേസ് നല്‍കിയിട്ടുള്ളത്. അതിന്റെ ഫലമായി സാംസങിന്റെ ഗാലക്‌സി ടാബ് 10.1 ന്റെയും ഗാലക്‌സി നെക്‌സസ് ഫോണിന്റെയും വില്‍പ്പന തല്‍ക്കാലത്തേക്ക് തടയാന്‍ ആപ്പിളിനായി.  ആപ്പിളിന്റെ ഐഫോണ്‍ 4എസ് ആണ് വിപണിയില്‍ ഗാലക്‌സി എസ് 3 യുടെ മുഖ്യപ്രതിയോഗി. അമേരിക്കയില്‍ ഗാലക്‌സി എസ് 3 യുടെ 16 ജിബി മോഡലിന് 199 ഡോളറാണ് വില. അതേസമയം, ഐഫോണ്‍ 4എസ് 32 ജിബി മോഡലിന് 299 ഡോളര്‍ നല്‍കണം. വിലക്കുറവ് മാത്രമല്ല, 4.8 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെയും ഗാലക്‌സി എസ് 3 യ്ക്ക് മേല്‍ക്കൈ നല്‍കുന്നു. ഐഫോണ്‍ 4എസിന് 3.5 ഇഞ്ച് ഡിസ്‌പ്ലെയാണുള്ളത് (അടുത്ത ഐഫോണ്‍ മോഡലില്‍ ഡിസ്‌പ്ലെയുടെ വലിപ്പം കൂടുതലായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു).  കഴിഞ്ഞ മെയ് 29 നാണ് ഗാലക്‌സി എസ് 3 വില്‍പ്പനയ്‌ക്കെത്തിയത്. ആന്‍ഡ്രോയിഡ് 4.0.4 (ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്) പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് ക്വാഡ്-കോര്‍ പ്രൊസസറുമാണുള്ളത്.

Read more

പറവൂരിലെ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ കുരുന്നുകളെ എഴുത്തിനിരുത്തി മുഖ്യമന്ത്രി

പറവൂരിലെ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ കുരുന്നുകളെ എഴുത്തിനിരുത്തി മുഖ്യമന്ത്രി

പറവൂർ: വിദ്യാരംഭ ദിനമായ വിജയദശമി ദിനത്തിൽ നോർത്ത് പറവൂരിലെ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ കുരുന്നുകളെ എഴുത്തിനിരുത്തി മുഖ്യമന്

രണ്ടാമത്തെ പുത്രിയുടെ പേര് വെളിപ്പെടുത്തി ദീപികയും രൺവീറും: ദസറയ്ക്കു ചേർന്ന പേര്

രണ്ടാമത്തെ പുത്രിയുടെ പേര് വെളിപ്പെടുത്തി ദീപികയും രൺവീറും: ദസറയ്ക്കു ചേർന്ന പേര്

മുംബൈ: ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങ്ങും രണ്ടാമത്തെ മകളുടെ പേര് വെളിപ്പെടുത്തി: ദേവി പദുകോൺ സിങ്. ദസറ ദിനത്തിൽ ഇൻസ്