സിറിയയ്ക്കെതിരെ സൈനികനടപടിക്ക് അമേരിക്കന്‍ സെനറ്റിന്‍റെ അംഗീകാരം

0


സിറിയയ്ക്കെതിരെ സൈനികനടപടിക്കായി അമേരിക്കന്‍ സെനറ്റില്‍ കരടുരേഖക്ക് അംഗീകാരം.   ഗ്രൗണ്ട് ട്രൂപ്പിനെ ഉപയോഗിക്കരുതെന്നും, സൈനിക നടപടിക്ക്‌ 60  ദിവസത്തെ സമയപരിധി നിശ്ചയിച്ചിട്ടുള്ള കരുടു രേഖയില്‍ സൈനിക നടപടി 30 ദിവസത്തേക്ക്‌ നീട്ടാനുള്ള അധികാരം പ്രസിഡന്‍റിനു നല്‍കിയിട്ടുണ്ട്. യു എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറിയാണ് സെനറ്റ്‌ തീരുമാനം അറിയിച്ചത്‌.  

ആഗസ്റ്റ്‌ 21 ന് സിറിയയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ഡമാസ്കസ് പ്രവിശ്യയില്‍, റോക്കറ്റ് മുഖാന്തരം മാരകമായ സരിന്‍ വാതക പ്രയോഗം നടത്തിയതിന്‍റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിതിനെത്തുടര്‍ന്നാണ്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക് ഒബാമ സൈനികനടപടിക്ക് സെനറ്റിന്‍റെ അനുമതി തേടിയത്‌

ഈ ഉദ്യമത്തില്‍ അമേരിക്കയ്ക്ക് പിന്തുണ പ്രഖ്യാപിച്ച രാജ്യം ഫ്രാന്‍സ് മാത്രമാണ്! ലോകത്തെ ഞെട്ടിച്ച രാസായുധപ്രയോഗം നടത്തിയതിനു തക്കതായ ശിക്ഷ സിറിയയ്ക്ക് നല്കാന്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ്‌ ഫ്രാങ്കോയിസ് ഹൊലണ്ടേ പറഞ്ഞു. യു എന്‍ സെക്യുരിറ്റി കൌണ്‍സില്‍ സ്ഥിരം  അംഗങ്ങളായ റഷ്യയും ചൈനയും, അമേരികന്‍ സൈനികനടപടിക്കെതിരെ തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു.  

പ്രഖ്യാപിത നടപടി, സിറിയയില്‍ ഭരണമാറ്റം ഉദ്ദേശിച്ചല്ലെന്നും, ഭാവിയില്‍ ഇങ്ങനെയുള്ള മാരക പ്രഹരശേഷിയുള്ള ആക്രമണങ്ങള്‍ തടയാന്‍ ആണെന്നും ഒമാമയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.