അപൂര്‍വഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍ ശേഖരമൊ&

മലയാളം വിക്കി ഗ്രൂപ്പിന്‍റെ ഗ്രന്ഥശാലാ വിഭാഗം, അപൂര്‍വമായി മാത്രം ലഭ്യമായ മലയാളം പുസ്തകങ്ങളുടെ ഡിജിറ്റല്‍ ശേഖരമൊരുക്കാനുള്ള മത്സരം സംഘടിപ്പിക്കുന്നു. വിക്കി മീഡിയ ഫൗണ്ടേഷന്‍റെ വിക്കി സൊഴ്സിന്‍റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി

മലയാളം വിക്കി ഗ്രൂപ്പിന്‍റെ ഗ്രന്ഥശാലാ വിഭാഗം, അപൂര്‍വമായി മാത്രം ലഭ്യമായ മലയാളം പുസ്തകങ്ങളുടെ ഡിജിറ്റല്‍ ശേഖരമൊരുക്കാനുള്ള മത്സരം  സംഘടിപ്പിക്കുന്നു. വിക്കി മീഡിയ ഫൗണ്ടേഷന്‍റെ വിക്കി സൊഴ്സിന്‍റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി.

മലയാളഭാഷയിലെ അമൂല്യശേഖരങ്ങളെ ഡിജിറ്റല്‍ രൂപത്തില്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിക്കി ഗ്രന്ഥശാല നിലവില്‍ വന്നത്. കേരള സാഹിത്യ അക്കാദമിയുടെയും ഐ ടി @ സ്കൂളിന്‍റെയും സഹകരണത്തോടെ ഈ മാസം അന്പത്തി അഞ്ച് പുസ്തകങ്ങളുടെ ഡിജിറ്റൈസേഷന്‍ പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്.

1772-ല്‍ പുറത്തിറങ്ങിയ 'സംക്ഷേപവേദാര്‍ത്ഥം', 1863-ല്‍ പുറത്തിറങ്ങിയ 'മലയാഴ്മയുടെ വ്യാകരണം', ഹസ്തലക്ഷണദീപിക (1892)  മാഗസിനുകളായ 'രസികരഞ്ജിനി' , 'മംഗളോദയം' തുടങ്ങിയവയാണ് ഈ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വ്യക്തികള്‍ക്കും സ്കൂളുകള്‍ക്കും പ്രത്യേകമായി നടത്തുന്ന ഈ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ടൈപ്പിങ്ങും തെറ്റുതിരുത്തല്‍ വായനയും നടത്തുന്ന വ്യക്തികള്‍ക്കും സ്കൂളുകള്‍ക്കും പ്രോത്സാഹനമായി ഈ-ബുക്ക് റീഡറുകളും പുസ്തകങ്ങളും അടക്കം നിരവധി സമ്മാനങ്ങള്‍ നല്‍കപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്കായി മലയാളം വിക്കിഗ്രന്ഥശാല സന്ദര്‍ശിക്കുക.. https://ml.wikisource.org/wiki/WS:DC2014

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം