“കിഴക്കോട്ട് നോക്കുക” ; ഇന്ത്യ -ആസിയാന്‍ ഉച്ചകോടി നാളെമുതല്‍

0
ന്യൂഡല്‍ഹി : ‘കിഴക്കോട്ടു നോക്കുക ‘ എന്ന ഇന്ത്യയുടെ വിദേശ നയത്തിന്റെ ഭാഗമായി  2002 മുതല്‍  നടത്തുന്ന ആസിയാന്‍  – ഇന്ത്യ ഉച്ചകോടി നാളെ മുതല്‍  ഡല്ഹിയില്‍  ആരംഭിക്കും . ഇന്തൊനീഷ്യ, മലേഷ്യ, കംബോഡിയ, തായ്ലന്ഡ്, വിയറ്റ്നാം, ബ്രൂണയ്, ലാവോസ്, മ്യാന്മര്, സിംഗപ്പൂര്‍ , ഫിലിപ്പീന്സ് എന്നിവയാണു പങ്കെടുക്കുന്ന രാജ്യങ്ങള്. പ്രധാനമന്ത്രി മന്മോഹന് സിങ്ങാണു രണ്ടുദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്യുക.
 
ഇതില്‍  സിംഗപ്പൂരുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍  ശക്തമാക്കാന്‍  ഇന്ത്യ കൂടുതല്‍  ശ്രദ്ധ ചെലുത്തുമെന്ന് വിദഗ്ധര്‍  കരുതുന്നു .അതിന്റെ ഭാഗമായാണ് മന്മോഹന്സിങ് കഴിഞ്ഞ മാസം സിംഗപ്പൂര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയാതെന്നു വ്യക്തമാണ് .സിംഗപ്പൂര്‍ പോലെയുള്ള തെക്ക് കിഴക്കന്‍  രാജ്യങ്ങളിലെ ചൈനയുടെ മേല്‍ക്കോയ്മയ്ക്ക്  കനത്ത വെല്ലുവിളി ഉയര്‍ത്താന്‍  തന്നെയാണ് ഇന്ത്യയുടെ പദ്ധതി .
 
ഇന്ത്യയും ആസിയാന് രാജ്യങ്ങളുമായുള്ള വ്യാപാരം 4200 കോടി ഡോളറായി ഉയര്ന്നിട്ടുണ്ട് . ആസിയാന് രാജ്യങ്ങളുമായി ഇന്ത്യ സ്വതന്ത്ര വ്യാപാരക്കരാര് ഒപ്പുവച്ചിട്ടുണ്ട്. സമ്മേളനത്തിന്റെ ഭാഗമായി ആസിയാന് രാഷ്ട്രങ്ങളുടെ വ്യാപാരമേള ഡല്ഹിയില് ആരംഭിച്ചു. 21ന് ആസിയാന് കരാര്‍  റാലിയും നടത്തും. സമ്മേളനത്തിന് എത്തുന്നവരില് ഇന്തൊനീഷ്യ, മലേഷ്യ, വിയറ്റ്നാം, കംബോഡിയ, ലാവോസ് എന്നീ രാജ്യങ്ങളുമായി ഇന്ത്യ ഉഭയകക്ഷി ചര്ച്ചകളും നടത്തുന്നുണ്ട്. വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതോടൊപ്പം ഈ രാജ്യങ്ങളുമായി സാംസ്കാരിക വിനിമയ പരിപാടികളും ചര്ച്ചചെയ്യും.