മുംബൈ ബാർജ് അപകടം; മരിച്ച മലയാളികളുടെ എണ്ണം മൂന്നായി

Share

മുംബൈ: ടൗട്ടേ ചുഴലിക്കാറ്റിൽപ്പെട്ട് അറബിക്കടലിൽ ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽമൂന്ന് മലയാളികൾ ഉൾപ്പെടെ 49 പേരുടെ മൃതദേഹമാണ് നാവികസേന കണ്ടെത്തിയത്. ജോമിൻ ജോസഫ്, സസിൻ ഇസ്മയിൽ എന്നീ മലയാളികളാണ് അപകടത്തിൽ മരിച്ചത്. 37 പേർക്കായി തെരച്ചിൽ തുടരുകയാണ്.

വയനാട് വടുവന്‍ചാല്‍ മേലെ വെള്ളേരി സുധാകരന്റെ മകൻ സുമേഷ്. ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്‍ഡ് ഇലക്ട്രിക്കല്‍സിലെ ജീവനക്കാരനായിരുന്നു സുമേഷ്. വയനാട് ഏച്ചോം മുക്രമൂല പുന്നന്താനത്ത് ജോമിഷ് ജോസഫ് (35), കോട്ടയം പൊന്‍കുന്നം ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ.എം. ഇസ്മയിലിന്റെ മകന്‍ സസിന്‍ ഇസ്മയില്‍ (29) എന്നിവ രാണ് മരിച്ച മലയാളികള്‍.

കണ്ണൂര്‍ ഏരുവേശ്ശി സ്വദേശി വലിയപറമ്പില്‍ താന്നിക്കല്‍ വീട്ടില്‍ ജോസഫിന്റെയും നിര്‍മലയുടെയും മകന്‍ സനീഷ് ജോസഫിനെ (35) കാണാതായിട്ടുമുണ്ട്. . കാണാതായവരുടെ കൂട്ടത്തിലും മലയാളികളുണ്ടെന്നാണ് സംശയിക്കുന്നത്. കണ്ടെടുത്ത മൃതദേഹങ്ങള്‍ മുഴുവന്‍ തിരിച്ചറിഞ്ഞിട്ടില്ല. 37 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു.

ചൊവ്വാഴ്ചയാണ് ടൗട്ടെ ചുഴലിക്കാറ്റിൽ മുംബൈ ഹൈഗിലെ ബാർജുകൾ അപകടത്തിൽപ്പെട്ടത്. അപകടത്തിൽപെട്ട ബാർജ് പി305 ൽ ഉണ്ടായിരുന്ന 184 ജീവനക്കാരെയും വരപ്രദയിൽ നിന്നുള്ള 2 പേരെയും അടക്കം 186 പേരെ നേവിയും വ്യോമസേനയും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.ഇവരിൽ ഇരുപതിലേറെ മലയാളികളാണ്.

രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ നാവികസേനയാണ് ഇവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടത്. ദിലീപ് കുമാർ, വർഗീസ് സാം, ഹരീഷ് വി.കെ, ബാലചന്ദ്രൻ, മാത്യു ടി, പ്രിൻസ് കെ.സി, പ്രണവ്, ജിൻസൺ കെ.ജെ., ആഗ്നേൽ വർക്കി, സന്തോഷ്‌കുമാർ, റോബിൻ, സുധീർ, ശ്രീകാന്ത് , അനിൽ വായച്ചൽ, ജോയൽ, , ജിതിൻ, ശ്രീഹരി, ജോസഫ് ജോർജ്, ദീപക് ടി.കെ, അമൽ ബാബു, ഗിരീഷ് കെ.വി, ടിജു സെബാസ്റ്റ്യൻ, തുടങ്ങിയവരുടെ പേരാണ് പട്ടികയിലുള്ളത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ