മീനച്ചിലാറ്റില്‍ കാണാതായ രണ്ടു വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി

മീനച്ചിലാറ്റില്‍ കാണാതായ രണ്ടു വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി
Parappuzha-02

കോട്ടയം: മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങി കാണാതായ മൂന്ന് വിദ്യാര്‍ഥികളില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തു. പുതുപ്പള്ളി ഐ.എച്ച്.ആര്‍.ഡി സ്‌കൂള്‍ വിദ്യാര്‍ഥികളായ മീനടം സ്വദേശി ഷിബിൻ ജേക്കബ്, ചിങ്ങവനം സ്വദേശി കെ.സി.അലൻ എന്നിവരാണ് മരിച്ചത്. കാണാതായ അശ്വിനായി നാട്ടുകാരും ഫയര്‍ഫോഴ്സും ചേർന്നു തിരച്ചിൽ തുടരുന്നു.

ഉച്ചയ്ക്ക് രണ്ട് മണിയോടെ പാറമ്പുഴ കിണറ്റുമൂട് തൂക്കുപാലത്തിന് സമീപമായിരുന്നു അപകടം. മീനച്ചിലാറ്റില്‍ കുളിക്കാൻ ഇറങ്ങിയ പുതുപ്പള്ളി ഐഎച്ച്ആർഡി കോളെജിലെ വിദ്യാർഥികളെയാണ് കാണാതായത്. എട്ട് പേരാണ് മീനച്ചിലാറ്റിൽ കുളിക്കാനെത്തിയത്. ഒരാൾ കാൽവഴുതി വെള്ളത്തിൽ വീണതിനെ തുടർന്ന് രക്ഷിക്കാൻ ഇറങ്ങിയതാണ് മറ്റ് രണ്ടു പേരും.

Read more

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

ബഹിരാകാശ ഗവേഷക സുനിത വില്യംസ് നാസയിൽ നിന്ന് വിരമിക്കുകയാണ്. നീണ്ട 27 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സുനിത വിരമിക്കുന്നത്. 2025 ഡിസം