ഗുരുവായൂർ ആനക്കോട്ടയിൽ 32 പാപ്പാൻമാർക്ക് കൂടി കൊവിഡ്

Share

ഗുരുവായൂർ ആനക്കോട്ടയിൽ 32 പാപ്പാൻമാർക്ക് കൂടി കൊവിഡ്. ഇതോടെ ക്ഷേത്രത്തിലെ ശീവേലി, വിളക്ക് എഴുന്നള്ളിപ്പ് എന്നിവ പ്രതിസന്ധിയിലായി. നേരത്തെ ആനക്കോട്ടയിലെ ആറ് പാപ്പാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇന്നലെ വൈകീട്ട് ക്ഷേത്രത്തിലെത്തിച്ച ഗോപാലകൃഷ്ണൻ, കൃഷ്ണ നാരായണൻ എന്നീ കൊമ്പൻമാരുടെ പാപ്പാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ജൂനിയർ കേശവൻ എന്ന കൊമ്പനെ എത്തിച്ചാണ് ശീവേലിച്ചടങ്ങുകൾ പൂർത്തിയാക്കിയത്. രണ്ട് പാപ്പാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ബാക്കിയുള്ളവർക്കും കൊവിഡ് പരിശോധന നടത്തുകയായിരുന്നു.

തുടർന്ന് 30 പേർക്ക് കൂടി കൊവിഡ് പോസിറ്റീസ് ആകുകയായിരുന്നു. ഇവരെ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ആനക്കോട്ടയിലെ കൂടുതൽ പാപ്പാൻമാർക്കും ജീവനക്കാർക്കും കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം.

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു