മാഘ മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശിയില്‍ ആണ് ശിവരാത്രി. വില്വ പത്ര സമര്‍പ്പണം കൊണ്ട് ഭഗവല്‍ പ്രീതി നേടാന്‍ മുഴുനീള വ്രതം നോറ്റ് ശിവരാത്രി ഉറങ്ങാതെ കഴിച്ചുക്കൂട്ടുന്ന ശിവ ഭക്തനെ ഭഗവാന്‍ കനിഞ്ഞു അനുഗ്രഹിക്കും എന്നാണ് വിശ്വാസം.
ശിവപ്രീതി നേടാന്‍ ഭഗവല്‍ സമക്ഷം സ്വയം അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്ന കോടി ജന്മങ്ങള്‍ ലോകമെങ്ങും ശിവ ക്ഷേത്ര സന്നിതിയില്‍ ഇന്ന് രാപകലുകള്‍ കഴിച്ചുകൂട്ടും.
വടക്കേ ഇന്ത്യയിലെ എല്ലാ പുണ്യ പുരാതന ശിവക്ഷേത്രങ്ങളിലും ഇന്ന് അഭൂതപൂര്‍വ്വമായ തിരക്കാണ്. പ്രപഞ്ചം ശിവ പഞ്ചാക്ഷരീ മന്ത്രം കൊണ്ട് നിറയുന്ന കൈലാസ നാഥന്‍റെ പുണ്യദിനമായി ഇന്നത്തെ ദിന രാത്രങ്ങള്‍ മാറും.
ഇന്ത്യയെ കൂടാതെ നേപ്പാള്‍ ശിവരാത്രി കൊണ്ടാടുന്ന മറ്റൊരു പ്രധാന രാജ്യമാണ്. പുറമേ യു കെ, യു എസ് എ, ഓസ്ട്രെലിയ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളും ശിവരാത്രി കൊണ്ടാടുന്നു. ഈ രാജ്യങ്ങളില്‍ എല്ലാം വലിയ ശിവ ക്ഷേക്ത്രങ്ങളും ഉണ്ട്. ചിലത് മഹാ ക്ഷേത്രങ്ങളും ആണ്. ബാലിയില്‍ വലുതും ചെറുതും ആയി നിരവധി ക്ഷേത്രങ്ങള്‍ ഉണ്ട്.
ഇന്ത്യയില്‍ ഹിമാചല്‍ മാണ്ടി ഫെയര്‍ ശിവരാതി ഉത്സവങ്ങളുടെ ഉത്സവം ആണ്. ഇതില്‍ ഇന്‍റര്‍നാഷണല്‍ മാണ്ടി ഫയെര്‍ ആണ് ഒരു വലിയ ആകര്‍ഷണം.
ശിവരാത്രി കൊണ്ടാടുന്നതില്‍ നിരവധി പുരാണ ഐതിഹ്യങ്ങള്‍ ഉണ്ട്. ഒന്ന് ശിവ പാര്‍വതീ പരിണയവുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. ശിവ താണ്ഡവ നടനം നടന്ന രാത്രിയുടെ ഓര്‍മ്മയിലും ഈ ദിനം ഓര്‍മ്മിക്കപ്പെടുന്നു. മറ്റൊന്ന് പാലാഴി മദനത്തില്‍ വന്ന കാളകൂടം ലോക രക്ഷക്കായി കൈ കുമ്പിളില്‍ എടുത്ത് പാനം ചെയ്തു, എന്നാല്‍ അത് തടയപ്പെട്ടു കണ്ഠം നീലയായി നീലകണ്ഠന്‍ ആയ കഥയുമായി ബന്ധപ്പെട്ട് ഉള്ളതാണ്.
സ്വയം ഭൂക്കാളായ പന്ത്രണ്ട് ജ്യോതിര്‍ ലിംഗങ്ങള്‍ ശിവ ദേവന്‍റെ പുണ്യ ഭൂമികള്‍ ആയി കരുതപ്പെടുന്നു. ഇവിടങ്ങള്‍ ശിവരാത്രി ദിനങ്ങളില്‍ പുണ്യത്തിന്‍റെ നിറ ശോഭകള്‍ ആകും. രാമേശ്വരം, മല്ലികാര്‍ജ്ജുനസ്വാമി, ഭിമാഷങ്കര്‍, ത്രയെബകേശ്വര്‍, സോമനാഥ്, ഓംകാരെശ്വര്‍, മഹാ കലെശ്വര്‍, വിശ്വനാഥ് ,വൈദ്യ നാഥ്, ഘുശ്മേശ്വര്‍, നാഗേശ്വര്‍, കേദാര്‍ നാഥ് ഇവയാണ് ശിവരാത്രി കൊണ്ടാടുന്ന ജ്യോതിര്‍ലിംഗ ക്ഷേക്ത്രങ്ങള്‍. തെക്കേ ഇന്ത്യ മുതല്‍ വടക്കേ ഇന്ത്യ വരെ ഇവ നില കൊള്ളുന്നു.
ഭസ്മവും കളഭവും കൂവളയിലയും കൊണ്ട് ഭൈരവ മഹായോഗിയെ സങ്കല്‍പ്പിച്ച ശിവലിംഗത്തില്‍ പൂജ ചെയ്യാന്‍ പുണ്യമായി നിഷ്ഠയോടെ വൃതം കാത്താണ് ഭക്തര്‍ ഒരുങ്ങുന്നത്. ഹരനും ദേവിയും ചേരുന്ന ശിവലിംഗത്തില്‍ പാലും തൈരും തേനും കൊണ്ട് അഭിക്ഷേകം നടത്തുന്നു.
പുരുഷ രൂപമായ ലിംഗവും സ്ത്രീ രൂപമായ യോനിയും ചേരുന്ന ശിവ ലിംഗരൂപം ദേവന്‍റെയും ശക്തിയുടെയും ഏക രൂപ പ്രധാനതിന്‍റെ അമൂര്‍ത്ത പ്രതിനിധാനം ആണ്. 1008 ലിംഗങ്ങള്‍ കൊത്തിയ തുംഗഭദ്രാ നദീ തടത്തിലെ ഹംപി ഏറെ പ്രസിദ്ധമാണ്.
എറണാകുളം ആലുവ ശിവരാത്രി മഹോത്സവം ഏറെ പ്രസിദ്ധമാണ്. പെരിയാര്‍ നദിയുടെ കരയിലെ മണല്‍പ്പുറം ജന സാഗരം ആവുന്ന ശിവരാത്രി ഉത്സവം പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഉത്സവം ആണ്. ഇവിടെ പിതൃ ബലി കര്‍മ്മം ഏറെ വിശിഷ്ടമാണ്.
കൂടാതെ ഏറ്റുമാനുര്‍ ഉള്‍പെടെ കേരളത്തിലെ നിരവധി ശിവക്ഷേക്ത്രങ്ങളില്‍ ഉത്സവ മേളങ്ങള്‍ നിറയുന്ന പുണ്യ ദിനം കൂടിയാണ് ഇന്ന്.
സിംഗപൂരിലെ വിവിധ ശിവക്ഷേക്ത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടക്കും .
Sri Arasakesari Sivan Temple, 25 Sungei Kadut Avenue, Singapore,
Sri Manmatha Karuneshvarar Temple, 226 Kallang Road, Singapore
Sri Siva Durga Temple (formerly Sri Sivan Temple)], 8 Potong Pasir Ave 2, Singapore
Sri Siva Krishna Temple, Marsiling Rise, Singapore
Sri Sivan Temple, 24 Geylang East Ave 2, Singapore
എന്നിവിടങ്ങളില്‍ ആണ് വിശേഷാല്‍ പൂജകള്‍ നടക്കുന്നത് .