ദേവയാനിയുടെ അറസ്റ്റും യു.എസ്–ഇന്ത്യാ ബന്ധവും

0

ന്യുയോര്‍ക്ക്‌: ഇന്ത്യ-യുഎസ് ബന്ധത്തിന്‍റെ പുതിയ വെല്ലുവിളിയായിത്തീര്‍ന്ന ദേവയാനി ഖൊബ്രഗഡെയുടെ അറസ്റ്റ് ഡിസംബര്‍ 12ന് ആണ് നടന്നത്. കുട്ടികളെ സ്കൂളിലാക്കി തിരിച്ചു വരവെ, ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ആയ ദേവയാനിയെ റോഡില്‍ വച്ച് പോലിസ്‌ അറസ്റ്റ്‌ ചെയ്യുകയും, “സ്ട്രിപ്പ് സേര്‍ച്ച്‌” എന്നറിയപ്പെടുന്ന വിവസ്ത്രയാക്കിയുള്ള പരിശോധനയ്‌ക്ക് വിധേയയാക്കുകയും, വേശ്യകള്‍ക്കും, ലഹരിമരുന്നു കേസ്‌ പ്രതികള്‍ക്കും ഒപ്പം തടവില്‍ പാര്‍പ്പിക്കുകയും ചെയ്ത യുഎസ്‌ നടപടിയാണ് ഇന്ത്യയില്‍ വ്യാപകമായ പ്രതിഷേധത്തിനും നയതന്ത്ര നടപടികള്‍ക്കും കാരണമായിതീര്‍ന്നത്.

അറസ്റ്റും പരിശോധനയും തടവില്‍ പാര്‍പ്പിക്കലും അന്യായവും അപമാനകരവും ആണെന്നും നയതന്ത്ര പരിരക്ഷയുള്ള ഇന്ത്യന്‍ പ്രതിനിധിയോടുള്ള യു എസിന്‍റെ പെരുമാറ്റം അങ്ങേയറ്റം അപലപനീയവുമാണെന്നാരോപിച്ച് ഇന്ത്യ, യു എസിനോട് സംഭവത്തില്‍ മാപ്പ് പറയണം എന്ന് അറിയിച്ചിരിന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച യു എസ്, പക്ഷെ മാപ്പ് പറയാന്‍ തയ്യാറായില്ല. കൂടുതല്‍ നിയമ പരിരക്ഷ നല്‍കുന്ന വകുപ്പിലേക്ക് ദേവയാനിയെ മാറ്റി നിയമിച്ചെങ്കിലും 9 ജനുവരിയോടെ ദേവയാനി ഇന്ത്യയിലേക്ക്‌ മടങ്ങുകയായിരുന്നു. രണ്ടര ലക്ഷം ഡോളറിന്‍റെ ജാമ്യത്തില്‍ വിട്ടയക്കപ്പെട്ട ദേവയാനിയോട് രാജ്യം വിടണമെന്നും, യു എസില്‍ തുടരുകയാണെങ്കില്‍ വീണ്ടും അറസ്റ്റ്‌ നേരിറെണ്ടിവരുമെന്നും യുഎസ്‌ അറിയിച്ചതിനെത്തുടര്‍ന്നാണ് ദേവയാനിക്ക് രാജ്യം വിടേണ്ടി വന്നത്.

ദേവയാനിയുടെ വീട്ടുജോലിക്കാരിയായിരുന്ന സംഗീത റിച്ചാര്‍ഡ്‌ എന്ന ഇന്ത്യന്‍ വനിത നല്‍കിയ പരാതിയാണ് മേല്‍പ്പറഞ്ഞ നടപടികള്‍ക്ക് ആധാരമായത്‌. ജോലിക്കാരിയുടെ വിസയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും കൃത്യമായ ശമ്പളം നല്‍കിയില്ലെന്നുമാണ് പരാതി. ഇതെതുടര്‍ന്ന് നയതന്ത്രപരിരക്ഷയുള്ള ദേവയാനിയോട് ഒളിവില്‍ പോയ ക്രിമിനലിനോടെന്ന പോലുള്ള യു എസിന്‍റെ പെരുമാറ്റം ഈ അറസ്റ്റ്‌ ഒരു ഗൂഡാലോചനയാണോയെന്ന സംശയം ഉയര്‍ത്തിയിരുന്നു. വിദേശകാര്യമന്ത്രിയായ സല്‍മാന്‍ ഖുര്‍ഷിദ്‌ ഉന്നയിച്ച സംശയം ആദ്യം സ്വീകാര്യമായില്ലെങ്കിലും താഴെ പറയുന്ന സംഭവങ്ങള്‍ സംശയത്തിന്‍റെ ആഴം കൂട്ടുന്നു.
2012-ല്‍ ദേവയാനിയുടെ വീട്ടില്‍ ജോലിക്കാരിയായി “ഇന്ത്യന്‍ ഡിപ്ലോമാറ്റ്” വിസയില്‍ വന്ന സംഗീത ആറുമാസങ്ങള്‍ക്കുശേഷം ഒളിവില്‍ പോകുകയായിരുന്നു. ജോലിക്കാരിയെ കാണാനില്ലെന്ന ദേവയാനിയുടെ പരാതി സ്വീകരിക്കാന്‍ ആദ്യം ന്യുയോര്‍ക്ക് പോലീസ്‌ വിസമ്മതിച്ചു. ജൂണില്‍ കാണാതായ സംഗീത പിന്നീട് ഒരു സ്ഥാപനത്തിന്‍റെ സഹായത്തോടെ ടെവയാനിക്കെതിരെ പരാതി കൊടുക്കുകയായിരുന്നു. തുടര്‍നടപടികളില്‍ ഇന്ത്യ സംഗീതയുടെ ഡിപ്ലോമാറ്റ് വിസ റദ്ദാക്കുകയും സംഗീതയെ എത്രയും പെട്ടെന്ന്‍, അറസ്റ്റ്‌ ചെയ്ത് ഇന്ത്യയിലെത്തിക്കാന്‍ ആവിശ്യപ്പെടുകയും ചെയ്തു. എന്നാല്‍ യുഎസ്‌ അത് നിഷേധിക്കുകയും ദേവയാനിയുടെ അറസ്റ്റിനു മുന്‍പ് രണ്ടു ദിവസത്തിനുള്ളില്‍ സംഗീതയുടെ ഭര്‍ത്താവിനെയും കുട്ടികളെയും യുഎസ്‌ സ്പോണ്‍സര്‍ഷിപ്പില്‍ ന്യുയോര്‍ക്കിലെത്തിക്കുകയും ചെയ്തു.

ഈ നടപടി സംഗീത ഒരു സിഐഎ ഏജന്‍റാണോയെന്ന സംശയം തോന്നിപ്പിക്കുന്നതായി ദേവയാനിയുടെ പിതാവും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായഖോബ്രഗഡെ പറഞ്ഞു. സംഗീത ഒരു വീട്ടുജോലിക്കാരിയായി യു എസില്‍ എത്തിയതിനു പിന്നിലും സംശയാസ്പദമായ കാരണങ്ങള്‍ പറയപ്പെടുന്നു. സംഗീതയുടെ ഭര്‍തൃമാതാവ്‌ യുഎസ്‌ എംബസ്സി ഡെല്‍ഹിയിലെ ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍റെ കീഴില്‍ കുറച്ചുനാള്‍ മുന്‍പ്‌ വരെ ജോലി ചെയ്തിരുന്നു. സംഗീതയുടെ ഭര്‍തൃമാതാവ്‌ ഇപ്പോഴും യുഎസ്  എംബസ്സി ഡല്‍ഹി ഉദ്യോഗസ്ഥനായ ഭര്‍തൃപിതാവ്‌ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിന്‍റെ എംബസ്സിയില്‍ ഡ്രൈവര്‍ ആയി ജോലി നോക്കുന്ന ഭര്‍ത്താവ് എന്നീ കാരണങ്ങളാല്‍ തന്നെ യുഎസില്‍ ഒരു വീട്ടുജോലിക്കാരിയായി സംഗീത എന്തിനു വന്നു എന്ന ചോദ്യങ്ങള്‍  ഉയര്‍ത്തുന്നു..

ദേവയാനിയുടെ കേസില്‍ സംഗീതയെ പിന്തുണയ്ക്കുന്ന തരത്തിലുള്ള നടപടികള്‍ എടുത്ത യുഎസ്‌, അവരുടെ ഭര്‍ത്താവിനെയും കുട്ടികളെയും അറസ്റ്റിനു മുന്‍പുതന്നെ ഇന്ത്യയില്‍നിന്ന് നാടുക നാടുകടത്തിയത് അവരെ രക്ഷിക്കാനാനെന്നാണ് ഇന്ത്യയുടെ ആരോപണം. ഇതെതുടര്‍ന്ന്‍ ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ നടപടികളില്‍ യുഎസ്‌ എംബസ്സിയ്ക്ക് മുന്‍പിലുള്ള സുരക്ഷാ ബാരിക്കേഡുകള്‍ നീക്കം ചെയ്യലും യുഎസ് നയതന്ത്രജ്ഞരുടെയും കുടുംബാംഗങ്ങളുടെയും പ്രത്യേക ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുന്നതും, സംഗീതയുടെ കുടുംബത്തെ നാടുകടത്താന്‍ സഹായിച്ച യുഎസ്‌ ഉദ്യോഗസ്ഥനെ സഹായിച്ച യുഎസ്‌ ഉദ്യോഗസ്ഥനെ തിരിച്ച് യു എസിലേക്ക്‌ പറഞ്ഞുവിടുന്നതും ഉള്‍പ്പെടുന്നു.

യുഎസ് പൌരത്വമുള്ള ഭര്‍ത്താവിനെയും കുട്ടികളെയും പിരിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങേണ്ടിവന്ന ദേവയാനി തന്‍റെ കുടുംബത്തെ “മിസ്‌” ചെയ്യുന്നതായി മാധ്യമങ്ങളോട് പറഞ്ഞു. ഇനിയെന്നെങ്കിലും തനിക്ക്‌ കുടുംബത്തോടൊപ്പം ജീവിക്കാനാകുമോ എന്ന ആശങ്ക അറിയിച്ച ദേവയാനി തന്നോടൊപ്പം നിന്നതിന് രാജ്യത്തോടും നാട്ടുകാരോടും നന്ദി അറിയിച്ചു.

അടുത്ത കാലത്ത് വളരെ നല്ല ബന്ധം പുലര്‍ത്തിപ്പോന്ന രാജ്യങ്ങളായ ഇന്ത്യയും യു എസും ഇപ്പോള്‍ [പരസ്പരം നയതന്ത്ര ബന്ധങ്ങളില്‍  കടുത്ത നടപടികള്‍ പാലിക്കാന്‍ ഈ സംഭവം കാരണമായി. മുന്‍പും ഇത്തരം ഒരു നീക്കം ഉണ്ടായിട്ടുണ്ടെങ്കിലും വ്യക്തിപരമായിഅത് ആരെയും ബാധിച്ചിരുന്നില്ല. തികച്ചും “ഒഫീഷ്യല്‍” ആയ നടപടികളില്‍ അത് ഒതുങ്ങിനിന്നു. പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍  അത്ര നല്ല സ്ഥിതിയിലല്ല.. ഇനിയെന്താകുമെന്നു കാത്തിരുന്നു കാണാം…