സിംഗപ്പൂര്‍ :കേരളത്തിനായി പുതിയ വികസന മാതൃകകള്‍ തേടിയുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ 'നേരോടെ മാവേലി' യാത്രയ്ക്ക് സിംഗപ്പൂരില്‍ തുടക്കമായി. ചലച്ചിത്രതാരം ദേവനാണ് മാവേലിയായി എത്തുന്നത്. വികസനത്തിന്റെയും കരുതലിന്റെയും നല്ലൊരു മാതൃക സിംഗപ്പൂരില്‍ നിന്ന് പഠിക്കാനാകുമെന്ന് ദേവന് പറഞ്ഞു. സിംഗപ്പൂരിന് ശേഷം മലേഷ്യ, കംപോഡിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് മാവേലി യാത്ര കേരളത്തിലെത്തും. വിവിധ രാജ്യങ്ങളിലെ വികസന മാതൃകകള്‍ മനസിലാക്കിയും ജീവിതത്തില്‍ മികച്ച വിജയം നേടിയ വിദേശ മലയാളികളുമായി സംവദിച്ചുമാകും മാവേലി യാത്ര പ്രയാണം തുടരുക. 'നേരോടെ മാവേലി'- സിംഗപ്പൂര്‍ യാത്ര ഇന്നു രാത്രി 8.30ന് ഏഷ്യാനെറ്റ് ന്യൂസില്‍ കാണാം.