‘ചാറ്റല്‍മഴ’ റിലീസ്‌ ഫെബ്രുവരി 2 ന്

0


സിംഗപ്പൂര്‍: സിംഗപ്പൂരില്‍ നിന്നും പുറത്തിറങ്ങുന്ന ഏറ്റവും പുതിയ സംഗീത ആല്‍ബം ചാറ്റല്‍ മഴയുടെ റിലീസ്‌ ഫെബ്രുവരി രണ്ടിന്. ക്യൂന്‍സ്‌ ടൌണിലുള്ള ഗ്ലോബല്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലാണ് ലോഞ്ച് സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് 6 മണി മുതലാണ്‌ ആല്‍ബം റിലീസും, തുടര്‍ന്നുള്ള കലാപരിപാടികളും അരങ്ങേറുന്നത്. ഇവിടെ നിന്നും ആദ്യമായി പുറത്തിറങ്ങിയ മലയാളം ക്രിസ്തീയ ഭക്തിഗാന ആല്‍ബം ‘കരുണാമയന്‍’ ന്‍റെ രചനയും സംഗീത സംവിധാനവും നിര്‍വ്വഹിച്ച പനയം ലിജു, അനിഴം അജി കൂട്ടുകെട്ടാണ് ‘ചാറ്റല്‍ മഴ’ അണിയിച്ചൊരുക്കുന്നത്. ചാറ്റല്‍ മഴയുടെ കൂടുതല്‍ വിവരങ്ങളെ കുറിച്ച് സംഗീത സംവിധായകര്‍ പറയുന്നു;

ഇതിലെ ഗാനങ്ങളെല്ലാം വ്യത്യസ്തവും ഏവര്‍ക്കും ആസ്വാദ്യകരമാകുന്ന വിധത്തിലുമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത പിന്നണി ഗായകര്‍ക്കൊപ്പം സിംഗപ്പൂരിലെ ഗായകര്‍ക്കും ഇതില്‍ അവസരം കൊടുക്കുന്നുണ്ട്. മലയാള സംഗീത ലോകത്തിനു പുതിയ വാഗ്ദാനങ്ങള്‍ ആയേക്കാവുന്ന തരത്തില്‍ അവരുടെ കഴിവുകളെ പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ സിംഗപ്പൂരില്‍ നടത്തിയ ഓഡിഷനിലൂടെയാണ് ഈ ഗായകരെ തെരഞ്ഞെടുത്തതെന്ന് പനയം ലിജു പറഞ്ഞു.

ആദ്യ സംരംഭമായ കരുണാമയന്‍ ഭക്തിഗാനമായിരുന്നു. എന്നാല്‍ ജീവിതത്തിന്‍റെ വ്യത്യസ്ത വികാരങ്ങളുടെ പ്രതിഫലനമാണ് ചാറ്റല്‍ മഴയുടെ പ്രതിപാദ്യം. ബാല്യം, പ്രണയം, വിരഹം, അതിനു ശേഷമുള്ള തിരിച്ചു വരവിന്‍റെ പ്രതീക്ഷ എന്നിങ്ങനെ നാല് വ്യത്യസ്ത ഭാവങ്ങളാണ് ഇതില്‍ ചേര്‍ത്തിരിക്കുന്നത്.

വിധു പ്രതാപ്‌, ഫ്രാങ്കോ, ഗായത്രി തുടങ്ങിയ പിന്നണി ഗായകരും സിംഗപ്പൂരിന്‍റെ സ്വന്തം ഗായകരായ ടോണി, പ്രകാശ്‌, റോഷന്‍, അനീഷ്‌ അപ്പുക്കുട്ടന്‍, വിനോദ് ചാക്കോ, രാധാകൃഷ്ണ പിള്ള, ജിബു ജെയിംസ്, അപര്‍ണ്ണ, മീനാക്ഷി, മാസ്റ്റര്‍.ഇമ്മാനുവല്‍ ജോസഫ്‌ എന്നിവരാണ് ചാറ്റല്‍മഴ യിലെ  ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
 
ചാറ്റല്‍മഴയുടെ ലോഞ്ച് പ്രോഗ്രാമില്‍ പ്രശസ്ത പിന്നണി ഗായകന്‍ ഫ്രാങ്കോയുടെയും സിംഗപ്പൂരിലെ പ്രശസ്ത ഗായകരും ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീത നിശയും  ഉണ്ടായിരിക്കുന്നതാണ്. സംഗീതനിശയോടോപ്പം മറ്റ് കലാപരിപാടികളും കോര്‍ത്തിണക്കിയിട്ടുണ്ട്. ചാറ്റല്‍മഴയുടെ ലോഞ്ച് പ്രോഗ്രാമിന്‍റെ ടിക്കറ്റിന് 10 ഡോളര്‍ ആണ് വില.

ചാറ്റല്‍ മഴയുടെ ടിക്കറ്റിനു ബന്ധപ്പെടുക:
ലിജു:9451 8769 അജി:  9124 9557 വരുണ്‍:  8606 0727 ജോണ്‍ലെനിന്‍:  9756 7034  ബാലാജി: 9322 9265 പ്രിയന്‍: 9862 9620 ബാലന്‍ അനില്‍കുമാര്‍: 9423 4910