ഇന്ത്യ - സിംഗപ്പൂര്‍ സംയുക്ത നാവികാഭ്യാസ!

ഇന്ത്യ-സിംഗപ്പൂര്‍ നാവിക സേനകള്‍ മെയ് 16 മുതല്‍ ചാംഗി നേവൽ ബേസിലും ദക്ഷിണ ചൈന കടലിലും ആയി നടത്തിവന്നിരുന്ന സംയുക്ത സൈനികാഭ്യാസം ഇന്നലെ സമാപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളവും ദീര്ഘവും ആയ സൈനികബന്ധത്തിനു അടിവരയിടുന്നതാണ് ഈ നാവികാഭ്യാസം എന്നു സിംഗപ്പൂര്‍ പ്രതിരോധ വകുപ്പ് (MINDEF) പുറത്തിറക്കിയ

സിംഗപ്പൂര്‍ : ഇന്ത്യ-സിംഗപ്പൂര്‍ നാവിക സേനകള്‍ മെയ് 16  മുതല്‍ ചാംഗി നേവൽ ബേസിലും ദക്ഷിണ ചൈന കടലിലും ആയി നടത്തിവന്നിരുന്ന സംയുക്ത സൈനികാഭ്യാസം ഇന്നലെ സമാപിച്ചു. 'SIMBEX' (Singapore-Indian Maritime Bilateral Exercise) എന്ന് പേരിട്ടിരുന്ന ഈ അഭ്യാസത്തിന് സിംഗപ്പൂർ നാവിക സേനയിലെ 185 സ്ക്വാഡ്രണ്‍ കേണൽ ചിയോന്ഗ് ക്വോക് ചെയിനും ഇന്ത്യൻ നാവിക സേനയിലെ INS സത്‌പുര ക്യാപ്റ്റൻ സുധിൽ ഗോപാലകൃഷ്ണയും നേതൃത്വം നല്കി. 1994-ൽ ആരംഭിച്ച ഉഭയകക്ഷി നാവികാഭ്യാസം ഇതോടെ ഇരുപത് വര്ഷം പൂർത്തിയാക്കി.

 ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളവും ദീര്ഘവും ആയ സൈനികബന്ധത്തിനു അടിവരയിടുന്നതാണ് ഈ  നാവികാഭ്യാസം എന്നു സിംഗപ്പൂര്‍ പ്രതിരോധ വകുപ്പ് (MINDEF ) പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിലയിരുത്തപ്പെട്ടു. ഇരുരാജ്യങ്ങളിലെയും നാവികർക്ക് ഒരുമിച്ചു പ്രവർത്തിക്കുവാനും പരിശീലിക്കുവാനും, സൗഹൃദം പങ്കുവെക്കുവാനും  ഇതിലൂടെ അവസരം ഒരുങ്ങി എന്ന്  സ്ക്വാഡ്രണ്‍ കേണൽ ചിയോന്ഗ് ക്വോക് ചെയിൻ അഭിപ്രായപ്പെട്ടു.  ഇത്തരം ഉഭയകക്ഷി അഭ്യാസങ്ങൾ  കൂടാതെ എക്സ്ചെയിഞ്ച് പ്രോഗ്രാമുകൾ, നാവികപരിശീലന കോഴ്സുകൾ തുടങ്ങിയവയിലൂടെ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള നാവിക ബന്ധങ്ങള്‍ ശക്തിപ്പെട്ടു കൊണ്ടിരിക്കുകയാണ്

Read more

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

ന്യൂഡൽഹി: തമിഴ്നാട്ടിലെ മധുര വിമാനത്താവളം അന്താരാഷ്‌ട്ര വിമാനത്താവളമായി ഉയർത്താനും ജൽ ജീവൻ മിഷൻ 2028 വരെ നീട്ടാനും പ്രധാനമന്ത്രി നരേന്ദ്