ചെന്നൈ : എയര്‍ ഏഷ്യ ഇന്ത്യയുടെ ബുക്കിംഗ് വെള്ളിയാഴ്ച വൈകിട്ട് 9.30-നു ആരംഭിക്കുമ്പോള്‍ അമ്പരിപ്പിക്കുന്ന ഓഫറുകളാണ് എയര്‍ലൈന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത് .ഒരു മണിക്കൂര്‍ മുന്‍പാണ് ട്വിറ്റെറിലൂടെ എയര്‍ ഏഷ്യ ഇന്ത്യയുടെ കോഡ് 'i5' ആയിരിക്കുമെന്നും അതുകൊണ്ട് 5 രൂപ അടിസ്ഥാന നിരക്കില്‍ ഓഫര്‍ ടിക്കറ്റുകള്‍ നല്‍കുമെന്നും സിഇഒ മിട്ടു ചാന്ദിലിയ അറിയിച്ചത് .എയര്‍ ഏഷ്യയുടെ വെബ്സൈറ്റായ airasia.com -ഇല്‍ നിന്ന് തന്നെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ് .
ബാംഗ്ലൂരില്‍ നിന്ന് ഗോവ ,ചെന്നൈ എന്നിവിടങ്ങളിലേക്ക് ആദ്യ സര്‍വീസുകള്‍ നടത്തുമെന്നാണ് ലഭ്യമാകുന്ന വിവരം .കൊച്ചി , പൂനൈ ,തിരുച്ചി എന്നെവിടങ്ങളിലേക്കുള്ള സര്‍വീസ് വരുന്ന മാസങ്ങളില്‍ ആരംഭിക്കും .5 രൂപ നിരക്കില്‍ നികുതി ഉള്‍പ്പെടെ 490 രൂപയായിരിക്കും ഒരു വശത്തേക്കുള്ള ടിക്കറ്റ് നിരക്ക് .മറ്റു വിമാനക്കമ്പനികളെ ഞെട്ടിച്ചു കൊണ്ടുള്ള എയര്‍ ഏഷ്യയുടെ വരവ് സാധാരണ ജനങ്ങളെ ട്രെയിന്‍ യാത്രയില്‍ നിന്ന് വിമാനയാത്രയിലേക്ക് ആകര്‍ഷിക്കുന്നതാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത് .തുടക്കത്തില്‍ ഈ നിരക്കില്‍ 15,000 ടിക്കറ്റുകള്‍ ലഭ്യമാണ് .1000 രൂപയില്‍ കൂടാതെ ടിക്കറ്റുകള്‍ വില്‍ക്കുവാനാണ് എയര്‍ ഏഷ്യയുടെ ലക്ഷ്യം .