എസ്.ബി.ടി. പ്രവാസി വിദേശനാണ്യ നിക്ഷേപ പലിശനിരക്ക് പരിഷ്‌കരിച്ചു

0

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂര്‍ പ്രവാസി വിദേശനാണ്യ കാലാവധി നിക്ഷേപങ്ങള്‍ക്ക് ഓഗസ്റ്റ് ഒന്നുമുതല്‍ പരിഷ്കരിച്ച പലിശനിരക്കുകള്‍ നിലവില്‍ വരും.അമെരിക്കന്‍ ഡോളറിലുള്ള എഫ്സിഎന്‍ആര്‍ നിക്ഷേപങ്ങള്‍ക്ക് ഒരുവര്‍ഷം മുതല്‍ രണ്ടുവര്‍ഷത്തില്‍ താഴെവരെ കാലാവധിയില്‍ വാര്‍ഷിക പലിശനിരക്ക് 1.36%, രണ്ടുവര്‍ഷം മുതല്‍ മൂന്നുവര്‍ഷത്തില്‍ താഴെവരെ 1.76%, മൂന്നുവര്‍ഷം മുതല്‍ നാലുവര്‍ഷത്തില്‍ താഴെവരെ 3.21%, നാലുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷത്തില്‍ താഴെവരെ 3.61%, അഞ്ചുവര്‍ഷത്തിന് 3.90% എന്നിങ്ങനെയായിരിക്കും.

മേല്‍പ്പറഞ്ഞ കാലാവധികള്‍ക്കുള്ള വാര്‍ഷിക പലിശനിരക്ക് പൗണ്ട് സ്റ്റെര്‍ലിങ് നിക്ഷേപങ്ങള്‍ക്ക് യഥാക്രമം 1.85%, 2.37%, 3.73%, നാലുശതമാനം, 4.19% യൂറോ നിക്ഷേപങ്ങള്‍ക്ക് 1.32%, 1.34%, 2.41%, 2.52%, 2.66% എന്നിങ്ങനെയായിരിക്കും. ആര്‍എഫ്സി നിക്ഷേപ വാര്‍ഷികപലിശ നിരക്ക് ആറുമാസം മുതല്‍ ഒരുവര്‍ഷത്തില്‍ താഴെവരെ ഒരുശതമാനം.
ഒരുവര്‍ഷം മുതല്‍ രണ്ടുവര്‍ഷത്തില്‍ താഴെവരെ 1.36%, രണ്ടുവര്‍ഷം മുതല്‍ മൂന്നുവര്‍ഷത്തില്‍ താഴെവരെ 1.76%, മൂന്നുവര്‍ഷത്തിന് 3.21% എന്നിങ്ങനെ പരിഷ്കരിച്ചു.