എയര്‍ ഏഷ്യയ്ക്ക് സിംഗപ്പൂര്‍ – കൊച്ചി ഫ്ലൈ ത്രൂ സര്‍വീസ്‌

0

 

കൊലാലംപൂര്‍ : എയര്‍ ഏഷ്യ സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്ക് ഫ്ലൈ ത്രൂ സര്‍വീസ്‌  തുടങ്ങി.സിംഗപ്പൂര്‍ കൂടാതെ ഓസ്ട്രേലിയ,ബ്രൂണൈ ,ചൈന ,ജപ്പാന്‍ ,കൊറിയ എന്നീ രാജ്യങ്ങളിലെ വിവിധ സ്ഥലങ്ങളിലേക്കും സര്‍വീസ്‌  തുടങ്ങിയിട്ടുണ്ട്.പുതിയ സംവിധാനം ഉപയോഗിച്ച് കൊലാലംപൂര്‍ വഴി യാത്ര ചെയ്യുമ്പോള്‍ വരുന്ന മലേഷ്യന്‍ വിസയുള്പ്പെ്ടെയുള്ള ഇമ്മിഗ്രേഷന്‍ പ്രശ്നങ്ങള്‍ ഒഴിവാകുന്നതിനോടൊപ്പം ടിക്കറ്റ്‌ ചാര്ജി്ല്‍ 20% മുതല്‍ 40% വരെ കുറവുണ്ടാകുകയും ചെയ്യും.സിംഗപ്പൂരില്‍ നിന്ന് ഈ സംവിധാനം ഉപയോഗിച്ച് കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ ഒരു വശത്തേക്ക് കുറഞ്ഞത്  82 സിംഗപ്പൂര്‍ ഡോളര്‍ മുടക്കിയാല്‍ മതിയാകും.ഇതു കൂടാതെ സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുമ്പോള്‍ മലേഷ്യയില്‍ മൂന്ന് മണിക്കൂറില്‍ താഴെ മാത്രം കാത്തിരുന്നാല്‍ മതിയാകും.തിരിച്ചുള്ള യാത്രയില്‍ കാത്തിരിപ്പു സമയം ഒന്നര മണിക്കൂര്‍ മാത്രം ആയിരിക്കും .
 
തെക്ക് കിഴക്കന്‍ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് 40 കിലോഗ്രാം ബാഗേജ്‌ അനുവദിക്കുന്ന ഏക വിമാനമാണ് എയര്‍ ഏഷ്യ.പുതിയ സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യുമ്പോള്‍ സിംഗപ്പൂരില്‍ നിന്ന് ചെക്ക്‌ ഇന്‍ ചെയ്യുന്ന ബാഗേജ്‌ കൊച്ചിയില്‍ നിന്ന് ലഭിക്കുവാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട് എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.തന്മൂലം മാലേഷ്യയില്‍ ബാഗേജ്‌ വീണ്ടും ചെക്ക്‌ ഇന്‍ ചെയ്യേണ്ട ആവശ്യം വരുന്നില്ല എന്നത് ഏറെ സഹായകരമാകും.
 
എയര്‍ ഏഷ്യയുടെ പുതിയ സമയക്രമം അനുസരിച്ച് രാത്രി 10.30-നു കൊച്ചിയില്‍ എത്തുന്ന വിമാനം തിരിച്ചു 11.05-നു പുറപ്പെട്ടു രാവിലെ 5.50-നു കൊലാലംപൂരില്‍ എത്തിച്ചേരുകയും ചെയ്യും.മുന്പുത്തെ സമയക്രമം ആയി താരതമ്യം ചെയ്യുമ്പോള്‍ പുതിയ സമയക്രമം യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ്‌.കൂടാതെ മലബാര്‍ ഭാഗത്തേക്ക്‌ പോകുന്ന യാത്രക്കാര്ക്ക്് ട്രെയിന്‍ പോലുള്ള യാത്ര മാര്‍ഗങ്ങളെ  ആശ്രയിച്ചു യാത്ര തുടരാന്‍ വളരെ സൗകര്യം നല്കുതന്നതാണ് പുതിയ സമയമാറ്റം.ഫ്ലൈ ത്രൂ സര്‍വീസുള്ള  മറ്റു രാജ്യങ്ങളിലേക്കും ഈ സൗകര്യങ്ങള്‍ ലഭ്യമാണ്.യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ചു കൊച്ചിയിലേക്കുള്ള സര്‍വീസുകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കും എന്ന് എയര്‍ ഏഷ്യ അറിയിച്ചു .നിലവില്‍ എയര്‍ ഏഷ്യയുടെ കൊച്ചി വിമാനത്തില്‍ തിരക്കുള്ള സമയങ്ങളില്‍ ടിക്കറ്റ്‌ പൂര്‍ണമായും വിറ്റ് പോകുന്ന അവസ്ഥയാണുള്ളത്. കൂടാതെ തായ്‌ എയര്‍ ഏഷ്യ തായ്‌ ലാന്‍ഡില്‍ നിന്ന്  കൊച്ചിയിലേക്ക് സര്‍വീസ്‌ നടത്താനുള്ള താല്‍പ്പര്യം അറിയിച്ചിട്ടുള്ളതായി കൊച്ചി എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു .
 
നിലവില്‍ കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള സര്‍വീസിന്  എയര്‍ ഏഷ്യ താല്പ്പ ര്യം പ്രകടിപ്പിച്ചിട്ടുണ്ട്.തിരുവനന്തപുരം സര്‍വീസ്‌ എയര്‍ ഏഷ്യ രണ്ടു വര്ഷം മുന്‍പ് നിര്‍ത്തലാക്കിയിരുന്നു .നിലവില്‍ സിംഗപ്പൂരില്‍ നിന്ന് സില്ക്ക് ‌ എയറിനു കൊച്ചിയിലേക്ക് ദിവസേനെ സര്‍വീസും  ടൈഗര്‍ എയര്‍ വേയ്സിനു ആഴ്ചയില്‍ നാല് സര്‍വീസും  ഉണ്ട് .