മെല്‍ബണ്‍: ജീവകാരുണ്യ രംഗത്ത് ഓസ്ട്രേലിയയില്‍ മാതൃകയായി മാറിയ പുലരി വിക്ടോറിയയുടെ വാര്‍ഷികവും ഇതോടനബന്ധിച്ചുള്ള സ്റ്റേജ് ഷോയും വ്യത്യസ്തത കൊണ്ട് ആകര്‍ഷകമായി. നോബിള്‍ പാര്‍ക്ക് സെക്കണ്ടറി കോളജില്‍ വൈകിട്ട് ആറിനാരംഭിച്ച ചടങ്ങുകള്‍ ജനസാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു. നാട്യസുധാ ഡാന്സ് ട്രൂപ്പ് മേധാവി താരാ രാജ് കുമാര്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
ക്രാന്‍ബണില്‍ നിന്നുള്ള ജനപ്രതിനിധി ജൂഡ് പെരേര എം. പി മുഖ്യാഥിതി ആയിരുന്നു. വി കെയര്‍ ഡെന്റല്‍ ഗ്രൂപ്പിന്‍റെ ഡോ. വിനോദ് കുമാറും സന്നിഹിതനായി.
പുലരി ക്ലബിലെ കട്ടികള് അവതരിപ്പിച്ച സ്ക്രിപ്റ്റും വര്‍ണ-വേഷ വൈവിധ്യത്തില്‍ അരങ്ങു നിറഞ്ഞാടിയ നൂതന നൃത്ത പരിപാടിയും വേറിട്ട ആസ്വാദനമൊരുക്കി. 'പുലരി 'യുടെ മുതിര്‍ന്നവര്‍ ചേര്‍ന്നവതരിപ്പിച്ച നര്‍മ്മമാധുര്യം തമാശകളുടെ നിറക്കൂട്ടായി. അംഗങ്ങളുടെ നൃത്തപരിപാടികളും ആഘോഷത്തിന് മാറ്റേകി. അടുക്കും ചിട്ടയും സ്റ്റേജ് ഷോയ്ക്ക് പകിട്ടേകി.
ഇതുവരെ നടപ്പാക്കിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും അടുത്ത വര്‍ഷത്തേയ്ക്കുള്ള പദ്ധതിയും അവതരിപ്പിച്ചു. ആശുപത്രികള്‍ക്കും ചികിത്സാവശ്യത്തിനും റെഡ് ക്രോസിനും സി. ടി. എയ്ക്കും നല്‍കിയ സഹായങ്ങളുടെ വിവരങ്ങളും ജനങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ചു.