വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച 36 പേരെ ഡി എന്‍ എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാമ്പിളുകളാണ് ബന്ധുക്കളില്‍ നിന്ന് ശേഖരിച്ച ഡി എന്‍ എ സാമ്പിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീര ഭാഗങ്ങള്‍ ലഭിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഉള്‍പ്പെടെ പരിശോധിച്ചാണ് 17 മൃതദേഹങ്ങള്‍ ഉള്‍പ്പെടെ 36പേരെ തിരിച്ചറിഞ്ഞത്. കണ്ണൂര്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്.ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും സംസ്കരിക്കുന്നതിനും ഡി.എന്‍.എ പരിശോധനയ്ക്ക് സാമ്പിളുകള്‍ ശേഖരിക്കുന്നതിനും പാലിക്കേണ്ട പ്രോട്ടോക്കോള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയാണ് സംസ്കരിച്ചത്.
Latest Articles
‘ഷാമ്പൂ’ ആണെന്ന് കരുതി യമുനാ നദിയിലെ വിഷപ്പത കൊണ്ട് മുടി കഴുകി യുവതി
ഛാട്ട് പൂജയോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് അപകടമുന്നറിയിപ്പുകള്‍ വകവെക്കാതെ യമുനാ നദിയിലിറങ്ങി ആയിരങ്ങള്‍. മലിനീകരണത്തെ തുടര്‍ന്നുള്ള അപകടമുന്നറിയിപ്പുകള്‍ വകവെക്കാതെയാണ് ആയിരങ്ങള്‍ യമുനാ നദിയിലിറങ്ങിയത്. ദേശീയ മാധ്യമമായ ടൈംസ് നൗവാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
Popular News
സ്വിഗ്ഗിയിലേക്കുള്ള തൊഴില്‍ അപേക്ഷ തപാല്‍ വഴി അയച്ച് യുവാവ്
ജോലിയും അതിനുള്ള അപേക്ഷയും ഡിജിറ്റല്‍ മാതൃകയിലേക്ക് മാറിയിട്ട് കാലമേറെയായി. സര്‍ക്കാര്‍ ജോലികള്‍ക്കെല്ലാം തന്നെ സ്വന്തമായി വെബ് പോര്‍ട്ടലുകള്‍ നിലവിവില്‍ വന്നു. മറ്റ് ജോലികള്‍ക്ക് ലിങ്ക്ഡ് ഇന്‍ പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുണ്ട്....
യു എസ് തിരഞ്ഞെടുപ്പ്; ബഹിരാകാശത്ത് നിന്ന് നാല് വോട്ട്
യു എസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും വോട്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന 4 പേർ വോട്ട് രേഖപ്പെടുത്തും. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക്ക്...
കന്നഡ സംവിധായകൻ ഗുരുപ്രസാദ് ഫ്ളാറ്റിൽ മരിച്ചനിലയിൽ; ആത്മഹത്യയെന്ന് സംശയം
കന്നഡ ചലച്ചിത്ര സംവിധായകൻ ഗുരുപ്രസാദിനെ (52) മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ മദനായകനഹള്ളിയിലെ അപ്പാർട്ടുമെൻ്റിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സീലിംഗിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾ പഴക്കമുണ്ട് മൃതദേഹത്തിന്....
സ്വിറ്റ്സർലാൻഡിൽ ആത്മഹത്യ പോഡ് ഉപയോഗിച്ച് ആദ്യ ആത്മഹത്യ; സ്ത്രീയുടെ കഴുത്ത് ഞെരിച്ച നിലയിൽ, ഒരു അറസ്റ്റ്
1985 മുതല്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ നിയമവിധേയമായി ആത്മഹത്യ ചെയ്യാനുള്ള അനുമതിയുണ്ട്. 'അസിസ്റ്റഡ് സൂയിസൈഡ്' എന്ന് അറിയപ്പെടുന്ന ഇത്തരം ആത്മഹത്യയ്ക്ക് സര്‍ക്കാര്‍ തലത്തില്‍ അനുമതി ലഭിക്കാന്‍, ആത്മഹത്യയ്ക്ക് തയ്യാറാകുന്ന രോഗിക്ക് സാധാരണ ജീവിതത്തിലേക്ക്...
ആദ്യ ലോകസുന്ദരി കികി ഹകാൻസൺ അന്തരിച്ചു
ആദ്യ ലോകസുന്ദരി കികി ഹകാൻസൺ അന്തരിച്ചു. 95 വയസായിരുന്നു.മിസ് വേൾഡ് ഓർഗനൈസേഷന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് മരണ വാർത്ത പുറത്തുവിട്ടത്. കാലിഫോർണിയയിലെ വീട്ടിൽ വെച്ചായിരുന്നു കികി ഹകാൻസണിന്റെ അന്ത്യം.